നായകരാവാന്‍ സംവിധായകനെ തട്ടിക്കൊണ്ടു പോയി
കൊച്ചി: നായകനാവാന്‍ വേണ്ടിയാണ് സംവിധായകനെ സിനിമാ സ്റ്റൈലില്‍ തട്ടിക്കൊണ്ടു പോയതെന്ന് വെളിപ്പെടുത്തല്‍. സുന്ദരിമാരായ നായികമാരൊത്ത് ആടിപ്പാടാനും എസ്പിയും ഡിവൈഎസ്പിയുമായൊക്കെ സിനിമയില്‍ സൂപ്പര്‍ നായകരായി തിളങ്ങാനുമായി ഗുണ്ടകളാണ് സംവിധായകന് രൂപേഷ് പോളിനെ തട്ടിക്കൊണ്ടു പോയത്. ഒരു വര്‍ഷം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്.
കുങ്കുമപ്പൂവുമായി ആലുവയില്‍ പിടിയിലായ ആലുവ സ്വദേശികളായ അമീര്‍, യൂനസ് എന്നിവരെ ചോദ്യം ചെയ്തപ്പോഴാണ് സംവിധായകനെ തട്ടിക്കൊണ്ടു പോയ കേസിന് തുമ്പുണ്ടായത്.
രൂപേഷ് പോള്‍ തമിഴില്‍ സംവിധാനം ചെയ്ത കത്തിരിവേല് എന്ന സിനിമ പൂര്‍ത്തിയാക്കാന്‍ വേണ്ടി ആലുവ സ്വദേശിയായ അംജദിനോട് സാമ്പത്തിക സഹായം തേടിയിരുന്നു. മൂന്ന്് കേസുകളില്‍ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചയാളാണിത്. പണം നല്കാന് സമ്മതിച്ച അംജദ് സംവിധായകനോട് ചില ഡിമാന്റുകളും മുന്നോട്ടുവെച്ചു.
പൊലീസ് കമ്മീഷണറുടെ വേഷം തരണമെന്നും തനിയ്ക്കൊപ്പം ഭാര്യയായി ഒരു നായികയേയും അനുജത്തിമാരായി രണ്ട് നായികമാരും വേണമെന്നൊക്കെ അംജദ് ആവശ്യപ്പെട്ടു. ഇതിന് പുറമെ തന്റെ സുഹൃത്തുക്കള്‍ക്ക് ഡിവൈഎസ്പിമാരുടെയും സിഐയുടെയും റോള്‍ നല്‍കണമെന്നും ഇയാള്‍ ആവശ്യപ്പെട്ടത്രേ. എന്നാല്‍ രൂപേഷ് പോള്‍ ഇതിന് തയാറായില്ല.
തുടര്‍ന്ന് അംജദ്, അമീര്‍, യൂസഫ്, ചൗധരി, ഹാരിസ് എന്നിവര്‍ ചേര്‍ന്ന് രൂപേഷ് പോളിനെ തട്ടിക്കൊണ്ടു പോകുകയായിരുന്നു. രൂപേഷിനെ ഭീഷണിപ്പെടുത്തി പല രേഖകളിലും ഒപ്പുവിടുവിക്കുകയും സിനിമയുടെ പൂര്‍ണ അവകാശം ഇവര്‍ സ്വന്തമാക്കുകയും ചെയ്തുവെന്നും വ്യക്തമായിട്ടുണ്ട്.
-
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും! -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
സ്കൂൾ അവധി :ചെറിയ പെരുന്നാൾ ആഘോഷമാക്കാം -
യാത്രക്കാര്‍ക്ക് 10000 രൂപയുടെ കൂപ്പണുകള്‍; 246 പൈലറ്റുമാരെ നിയമിച്ചു: ഇന്‍ഡിഗോ ഇനി വലയ്ക്കില്ലെന്ന് കേന്ദ്രം -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ












Click it and Unblock the Notifications