Get Updates
Get notified of breaking news, exclusive insights, and must-see stories!

88 മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ പുറത്താവും

High Court
കൊച്ചി: പ്ലസ് ടുവിന് 50അമ്പത് ശതമാനം മാര്‍ക്കില്ലാതെ സ്വാശ്രയ കേളെജില്‍ പ്രവേശനം നേടി പഠനം തുടങ്ങിയ വിദ്യാര്‍ത്ഥികളെ പുറത്താക്കണമെന്ന് ഹൈക്കോടതി. 2007ലെ പ്രവേശനവുമായി ബന്ധപ്പെട്ട ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുപ്പിച്ചത്.

ഹൈക്കോടതി വിധിയോടെ 88 വിദ്യാര്‍ത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലായിരിക്കുകയാണ്.മെഡിക്കല്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യയുടെ മാനദണ്ഡങ്ങള്‍ അനുസരിച്ച് മെഡിക്കല്‍ സീറ്റു ലഭിക്കാന്‍ പ്രവേശന പരീക്ഷ ജയിക്കണം.

പ്രവേശന പരീക്ഷയില്‍ ഹാജരാകുവാന്‍് പ്ലസ് ടൂവിനു 50 ശതമാനം മാര്‍ക്കാണ് കൗണ്‍സില്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്നത്. എന്നാല്‍ 2007-2008 കാലയളവില്‍ ക്രിസ്ത്യന്‍ മാനേജ്‌മെന്റ് മെഡിക്കല്‍ കോളേജുകളില്‍ പ്രവേശനം നേടിയ 80ഓളം വിദ്യാര്‍ത്ഥികള്‍ക്ക് പ്ലസ് ടൂവിന് 50 ശതമാനം മാര്‍ക്കില്ലെന്ന് കണ്ട് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ഇവരെ പുത്താക്കിയിരുന്നു.കൗണ്‍സിലിന്റെ ഈ തീരുമാനത്തിനെതിരെ വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജിയാണ് ഇപ്പോള്‍ ഹൈക്കോടതി തള്ളിയത്.

ക്രിസ്ത്യന്‍ മാനേജ്‌മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിയ്ക്കുന്ന തൃശൂരിലെ ജൂബിലി മിഷന്‍, അമല, തിരുവല്ലയിലെ പുഷ്പ്പഗിരി തുടങ്ങിയ കോളേജുകളിലെ 52 വിദ്യാര്‍ത്ഥികളെയും എംഇഎസ്സിന്റെ കീഴിലുള്ള ഒരു മെഡിക്കല്‍ കോളേജിലെ 36 വിദ്യാര്‍ത്ഥികളെയുമാണ് വിധി ബാധിക്കുക. ഇവര്‍ക്ക് പഠനം തുടരണമെങ്കില്‍ ഇനി മേല്‍ക്കോടതിയില്‍ നിന്ന് അനുകൂല വിധി നേടേണ്ടി വരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+