Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂരില്‍ കസ്റ്റഡി മരണം, ഹര്‍ത്താല്‍

കണ്ണൂര്‍: കണ്ണൂരില്‍ പൊലീസ് കസ്റ്റഡിയില്‍ ഒരാള്‍ മരിച്ചതിനെ തുടര്‍ന്ന് ഐക്യ ജനാധിപത്യ മുന്നണി ഹര്‍ത്താല്‍ ആഹ്വാനം ചെയ്തു.

ഇസ്മയില്‍ ഇടതുപക്ഷ അനുഭാവിയാണ്. എങ്കിലും യു.ഡി.എഫ്. പൂക്കോം, മാരാങ്കണ്ടി പ്രദേശങ്ങളില്‍ ഹര്‍ത്താല്‍ നടത്തി. ചൊക്ലിയില്‍ സംഘര്‍ഷാവസ്ഥ തുടരുകയാണ്. ഇസ്മയിലിന്റെ ബന്ധുക്കള്‍ ചൊക്ലി എസ്.ഐ. ജി.അനൂപിനെതിരെ ജില്ലാ പോലീസ് സൂപ്രണ്ടിന് പരാതിനല്‍കിയിട്ടുണ്ട്. എസ്.പി. അടക്കം ജില്ലയിലെ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെല്ലാം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

കസ്റ്റഡി മരണത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചൊക്ലിയില്‍ പ്രകടനം നടത്തി. ചൊക്ലി പൊലീസ് സ്റ്റേഷന് മുന്നിലും പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തി.

പൂക്കം സ്വദേശിയായ ബരുവന്റവിടെ ഇസ്മയില്‍ (60) ആണ് മരിച്ചത്. ഈയാളെ രണ്ട് ദിവസം മുമ്പ് കസ്റ്റഡിയില്‍ എടുത്തിരുന്നെങ്കിലും അറസ്റ്റ് രേഖപ്പെടുത്തിയിരുന്നില്ലെന്ന് ഐക്യമുന്നണി പ്രവര്‍ത്തകര്‍ ആരോപിച്ചു. കഴിഞ്ഞ മൂന്ന് ദിവസമായി ഈയാളെ പൊലീസ് അറസ്റ്റ് രേഖപ്പെടുത്താതെ കസ്റ്റ‍ഡിയില്‍ വച്ച് പീ‍ഡിപ്പിയ്ക്കുകയായിരുന്നെന്നാണ് ഐക്യമുന്നണി പ്രവര്‍ത്തകര്‍ ആരോപിയ്ക്കുന്നത്.

എന്നാല്‍ സെപ്തംബര്‍ 15 ബുധനാഴ്ചയാണ് ഈയാളെ കസ്റ്റഡിയില്‍ എടുത്തതെന്നാമഅ പൊലീസ് പറയുന്നത്. ഒരു മുസ്ലിം പള്ളിയുടെ രസീത് അടിച്ച് അനധികൃത പിരിവ് നടത്തിയതിനാണ് ഈയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തതെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ രോഗ ബാധിതനായ അച്ഛന്റെ ചികിത്സയ്ക്കായി പണം പിരിയ്ക്കുകയായിരുന്നെന്നാണ് നാട്ടുകാര്‍ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+