ടിജെ ജോസഫിനായി മുട്ടുകാലില്‍ നിന്ന് ഉപവാസം
തൊടുപുഴ: ചോദ്യപ്പേപ്പര്‍ വിവാദത്തില്‍ പ്രൊഫസര്‍ ടി.ജെ ജോസഫിനെ പുറത്താക്കിയ തൊടുപുഴ ന്യൂമാന്‍ കോളേജ് മാനേജ്‌മെന്റിന്റെ നടപടിക്കെതിരെ ഒറ്റയാള്‍ സമരം.
മൂവാറ്റുപുഴ വാഴപ്പിള്ളില്‍ മുണ്ടയ്ക്കല്‍ വി.എം ഷാജിയാണ് തോളില്‍ കുരിശുമേന്തി മുട്ടുകാലില്‍ നിന്ന് കോളേജിനു മുന്നില്‍ ബുധനാഴ്ച ഉപവാസം നടത്തിയത്.
കോളേജിനു മുന്നില്‍ റോഡുവക്കിലിട്ട മേശമേല്‍ മുട്ടുകുത്തി നിന്നായിരുന്നു സമരം. പ്ലക്കാര്‍ഡും പിടിച്ചിരുന്നു. രാവിലെ എട്ടുമണിക്ക് ആരംഭിച്ച ഉപവാസസമരം വൈകീട്ട് അഞ്ചിനാണ് സമാപിച്ചത്.
ഓട്ടോറിക്ഷാ ഡ്രൈവറായ ഇദ്ദേഹം വ്യത്യസ്തമായ പ്രതിഷേധ സമരങ്ങള്‍ കൊണ്ട് മുമ്പും ശ്രദ്ധനേടിയിട്ടുണ്ട്.
ഏഴാംക്ലാസ്സിലെ വിവാദ സാമൂഹ്യപാഠ പുസ്തകം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മുമ്പ് കുരിശില്‍ പന്ത്രണ്ട് മണിക്കൂര്‍ ഉപവാസം നടത്തിയിരുന്നു.
ഹര്‍ത്താലുകളില്‍ പ്രതിഷേധിച്ചും വിലവര്‍ധനയ്‌ക്കെതിരെയും രണ്ടുതവണ ശവപ്പെട്ടി ചുമന്നും പെട്രോള്‍, ഡീസല്‍ വിലവര്‍ധനയ്‌ക്കെതിരെ ഓട്ടോറിക്ഷ ആറ് കിലോമീറ്റര്‍ തള്ളിയും നടത്തിയ സമരങ്ങളും ശ്രദ്ധേയമായിരുന്നു.












Click it and Unblock the Notifications