കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇതാ ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ 9 എത്തി

Google Oneindia Malayalam News

Microsoft IE
ന്യൂയോര്‍ക്ക്: മൈക്രോസോഫ്റ്റിന്റെ ഇന്റര്‍നെറ്റ് ബ്രൗസറായ ഇന്റര്‍നെറ്റ് എക്സ്പ്ലോററിന്റെ അടുത്ത വേര്‍ഷന്‍ ഇറങ്ങി. ഐഇ9 ആണ് പുതിയ വേര്‍ഷന്‍. ഇപ്പോള്‍ ഇത് പരീക്ഷണ (ബീറ്റ) ഘട്ടത്തിലാണ്.

കൂടുതല്‍ അനായാസമായി ബ്രൗസ് ചെയ്യാന്‍ ഈ ബ്രൗസര്‍ സഹായിയ്ക്കുമെന്നാണ് മൈക്രോസോഫ്റ്റിന്റെ വാദം. ഗൂഗിളിന്റെ ക്രോമിനേക്കാളും കൂടുതല്‍ സൗകര്യങ്ങളോടെയാണ് ഐ ഇ 9 ന്റെ വരവെന്നാണ് മൈക്രോസോഫ്റ്റ് പറയുന്നത്. മൈക്രോസോഫ്റ്റ് ഇത് പ്രദര്‍ശിപ്പിച്ച് കാണിയ്ക്കുകയും ചെയ്തു. ഗ്രാഫിക്ക് ടെസ്റ്റില്‍ ക്രോമിനേക്കാള്‍ അ‍ഞ്ച് മിനിട്ടോളം വേഗതയിലാണ് ഇത് പ്രവര്‍ത്തിച്ചത്.

ക്രോമിനെപ്പോലെ ഐഇ9 ഉം വെബ് അ‍ഡ്രസ് ബോക്സ് തന്നെയാണ് സെര്‍ച്ച് ബോക്സ് ആയി ഉപയോഗിയ്ക്കുന്നത്. കൂടുതല്‍ സുരക്ഷിതമാണ് ഈ ബ്രൗസറെന്നും കമ്പനി അവകാശപ്പെടുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X