ട്വിറ്ററില്‍ ഇനി യൂട്യൂബും

ഇപ്പോഴുളളതിനേക്കാള്‍ കൂടുതല്‍ സൗകര്യങ്ങളും പുതിയ സൈറ്റില്‍ ഉണ്ടാവും. പുതിയ സൈറ്റില്‍ യുട്യൂബ് വീഡിയോ പ്രദര്‍ശിപ്പിക്കാന്‍ കഴിയും എന്നതാണ് ഏറ്റവും വലിയ സവിശേഷത. കൂടുതല്‍ ഉള്ളടക്കങ്ങള്‍ ഉള്‍പ്പെടുത്താനുള്ള സൗകര്യവും ഇതിലുണ്ടാകുമെന്ന് ട്വിറ്റര്‍ ചീഫ് എക്‌സിക്യൂട്ടീവ് ഇവാന്‍ വില്യംസ് പറയുന്നു.
'ട്വിറ്റര്‍ പുതിയ രീതിയിലായിരിക്കും ഇനി വരിക. മൊത്തത്തിലുളള അഴിച്ചുപണി നടത്തുന്നുണ്ട്. പുതിയ ഒട്ടേറെ സവിശേഷതകള്‍ ട്വിറ്ററിനുണ്ടാവും. കൂടുതല്‍ യൂസര്‍ഫ്രണ്ട്‌ലി ആയിരിക്കും പുതിയ സൈറ്റ്. വേഗതയും കൂടുതലുണ്ടാവും'- ഇവാന്‍ വ്യക്തമാക്കുന്നു.
ട്വിറ്ററില്‍ 140 അക്ഷരങ്ങളാണ് ഒരേ സമയം പോസ്റ്റ് ചെയ്യാന്‍ കഴിയുന്നത്. ഇങ്ങനെ 90 ദശലക്ഷത്തിലധികം ട്വീറ്റുകള്‍ ഒരുദിവസം ട്വിറ്ററില്‍ പോസ്റ്റ് ചെയ്യപ്പെടുന്നുണ്ട്. ഏകദേശം 370,000 ആളുകളാണ് പ്രതിദിനം ട്വിറ്റില്‍ അംഗങ്ങളാവുന്നത്.












Click it and Unblock the Notifications