കഴിഞ്ഞ വര്‍ഷം അമേരിക്കയില്‍ 88097 മാനഭംഗം
വാഷിങ്ടണ്‍: മാനഭംഗം ചായകുടി പോലെയായി മാറിയെന്നാണ് പണ്ട് നമ്മുടെയൊരു ജനപ്രിയ നേതാവ് പറഞ്ഞത്. ഇതിനെതിരെ വന്‍ പ്രതിഷേധം ഇവിടെ ഉയരുകയും ചെയ്തു. എന്നാല്‍ അമേരിക്കക്കാര്‍ക്കിടയില്‍ മാനഭംഗം ഒരു ചായകുടി പോലെ തന്നെയായി മാറിയെന്നാണ് എഫ്ബിഐ പുറത്തുവിട്ട കണക്കുകള്‍ തെളിയിക്കുന്നത്.
കഴിഞ്ഞ വര്‍ഷം മാത്രം രാജ്യത്ത് 88097 മാനഭംഗം നടന്നതായാണ് എഫ്ബിഐയുടെ സ്ഥിതിവിവരക്കണക്ക്. ഇതില്‍ വെറും 15-20 ശതമാനം സംഭവങ്ങള്‍ മാത്രമേ കേസെടുത്തിട്ടുള്ളൂ. ഏറ്റവും കുറച്ചു മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും കേസെടുക്കുകയും ചെയ്തിട്ടുള്ള കുറ്റകൃത്യമാണ് മാനഭംഗമെന്ന് വില്ലിനോവ യൂണിവേഴ്‌സിറ്റി ലോ സ്‌കൂളിലെ പ്രഫസര്‍ മിഷെല്‍ ഡെംസി സെനറ്റ് ജുഡീഷ്യറി കമ്മിറ്റിയില്‍ നല്‍കിയ മൊഴിയില്‍ പറയുന്നു.
അമേരിക്കയില്‍ ആറു വനിതകളില്‍ ഒരാള്‍ ജീവിതകാലത്ത് ഒരിക്കലെങ്കിലും ലൈംഗിക പീഡനത്തിനു വിധേയമാകുന്നുണ്ടെന്നാണ് കരുതപ്പെടുന്നത്. അവരില്‍ പകുതിപ്പേരും 18 വയസ്സിനു മുന്‍പ് ആക്രമണവിധേയരാകുന്നവരാണ്.
അതേസമയം ഇത്തരം കേസില്‍പ്പെടുന്ന ഓരോ 16 പ്രതികളിലും 15 പേര്‍വിട്ടയയ്ക്കപ്പെടുകയാണെന്നു ഫെമിനിസ്റ്റ് മജോറിറ്റി എന്ന വനിതാ പ്രസ്ഥാനത്തിന്റെ പ്രസിഡന്റ് എലീനര്‍ സ്മീല്‍ സെനറ്റ് കമ്മിറ്റിയോടു പറഞ്ഞു. അഞ്ചുശതമാനം പ്രതികള്‍ മാത്രമാണു ശിക്ഷിക്കപ്പെടുന്നത്. ഇതില്‍ തന്നെ ജയിലിലാകുന്നവര്‍ വെറും മൂന്നുശതമാനം മാത്രവും.












Click it and Unblock the Notifications