ആന്‍ഡ്രോയിഡ് ആപ്പിളിന് ഭീഷണി

2010 ജൂലൈയില്‍ അവസാനിച്ച മൂന്ന് മാസത്തില്‍ ആപ്പിളിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റമായ ഐഒഎസിന്റെ ഉപയോഗം 1.3 ശതമാനം കുറഞ്ഞു. ഇതേ കാലഘട്ടത്തില്‍ ആന്‍ഡ്രോയിഡിന്റെ ഉപയോഗം അഞ്ച് ശതമാനമാണ് കൂടിയത്. കോംസ്കോര്‍ എന്ന കമ്പനിയുടെ കണക്കാണിത്. ഇന്റര്‍നെറ്റ്, മൊബൈല്‍ ഫോണ്‍ രംഗങ്ങളിലെ വിവിധ വിഷയങ്ങളെക്കുറിച്ച് പഠിയ്ക്കുന്ന ഏജന്‍സിയാണ് കോംസ്കോര്‍.
സ്മാര്‍ട്ട്ഫോണ്‍ ഉല്പാദകരായ സാംസങ്, എച്ചടിസി എന്നിവ ഉപയോഗിയ്ക്കുന്നത് ആന്‍ഡ്രോയിഡ് ഒഎസാണ്. നോക്കിയയുടെ സിംബിയന്‍ ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഇപ്പോള്‍ ഏറ്റവും പ്രചാരത്തിലുള്ളത്. 2012 ആവു്നനതോടെ ലോകത്തിലെ 19.4 ശതമാനം സ്മാര്‍ട്ട് ഫോണുകളും ഉപയോഗിയ്ക്കുന്നത് ആന്‍ഡ്രോയിഡായിരിയ്ക്കുമെന്നാണ് പഠനങ്ങള്‍ പ്രവചിയ്ക്കുന്നത്. എങ്കില്‍ സിംബിയന് ശേഷം ഏറ്റവും പ്രചാരമുള്ള മൊബൈല്‍ ഫോണ്‍ ഓപ്പറേറ്റിംഗ് സിസ്റ്റം ആന്‍ഡ്രോയിഡായി മാറും.












Click it and Unblock the Notifications