ഓഹരി വീണ്ടും മുകളിലേയ്ക്ക്, അടുത്ത ആഴ്ച എന്ത്?
മുംബൈ: സെപ്തംബര്‍ 17 വെള്ളിയാഴ്ച മുംബൈ ഓഹരി വിപണി 19600 ന് മുകളില്‍ ക്ലോസ് ചെയ്തു. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എസിസി, ആര്‍കോം, ഭാരതി എയര്‍ടെല്‍ എന്നിവയായിരുന്നു വിപണിയെ മുന്നോട്ട് നയിച്ചത്.
സെന്‍സെക്സ് 19,594.75 (+177.26)
നിഫ്ടി NSE 5884.95 (+56.25)
അഗോള ഓഹരി വിപണികളും മുകളിലേയ്ക്കായിരുന്നു. അതായിരുന്നു ഇന്ത്യന്‍ വിപണിയ്ക്കും സഹായകമായത്. സെന്‍സെക്സ് ഒരു തവണ 19639.18 വരെ എത്തി. ഇടയ്ക്ക് 19436.70 വരെ താഴുകയും ചെയ്തു. നിഫ്ടി ഇടയ്ക്ക് 5898.40 എത്തി ഇത് താഴേയ്ക്ക് വന്നത് 5828.70 വരെയായിരുന്നു.
റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് അഞ്ച് ശതമാനത്തിലേറെയും എസിസി മൂന്ന് ശതമാനത്തിലേറെയും കയറി.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ സെന്‍സെക്സ് 1373 പോയന്റാണ് കയറിയത്. വ്യാഴാഴ്ചത്തെ ചെറിയ ഇറക്കം ഒഴിവാക്കിയാല്‍ എട്ടു ദിവസത്തെ കയറ്റമാണ് ഇന്ത്യന്‍ വിപണി കണ്ടത്. വിദേശ ധനകാര്യ സ്ഥാപനങ്ങളുടെ പണം ഇന്ത്യയിലേയ്ക്ക് ഈ ദിവസങ്ങളില്‍ കുറച്ചല്ല എത്തിയത്.സെപ്തംബര്‍ 16 വരെ എത്തിയത് 11,500 കോടി രൂപയാണ്. ഇന്ത്യയിലെ ധനകാര്യ സ്ഥാപനങ്ങള്‍ വിപണിയിലേയ്ക്ക് ഇറക്കിയത് 3,500 കോടി രൂപയാണ്. ലാഭം നേടാനായി വിദേശ സ്വദേശ ധനകാര്യ സ്ഥാപനങ്ങള്‍ ഇപ്പോള്‍ വാങ്ങിയ ഓഹരികള്‍ വില്‍ക്കും എന്നത് നിക്ഷേപകര്‍ ഓര്‍മ്മിയ്ക്കുക. അപ്പോഴായിരിയ്ക്കും കാര്യമായ ഇടിവ് വിപണി കാണുക.
വീണ്ടും വിപണി മേലോട്ടായിരിയ്ക്കുമെന്നാണ് നിരീക്ഷകരുടെ അഭിപ്രായം.












Click it and Unblock the Notifications