അഭിമാനക്കൊല: 17കാരിയെ വീട്ടുകാര്‍ കൊന്നു
നോയിഡ: സുപ്രീം കോടതി ഇടപെട്ടിട്ടും മാനം കാക്കല്‍ കൊല നിര്‍ബാധം തുടരുന്നു. നോയിഡ സ്വദേശിനിയായ പതിനേഴുകാരി ഗുന്‍ജനാണ് കൊല്ലപ്പെട്ടത്.
സഹപാഠിയുമായി പ്രണയത്തിലായ ഗുന്‍ജന്‍ വീട്ടുകാരറിയാതെ ഒളിച്ചോടിയിരുന്നു. സഹറന്‍പുരില്‍ ഇവരെ അന്വേഷിച്ചെത്തിയ കുടുംബാംഗങ്ങള്‍ പെണ്‍കുട്ടിയുടെ ആഗ്രഹം നടത്തിക്കൊടുക്കാമെന്ന് വ്യാമോഹിപ്പിച്ച് വീട്ടില്‍ വിളിച്ചു വരുത്തി.
തുടര്‍ന്ന് പിതാവ് രഘുരാജും സഹോദരന്മാരായ ജിതേന്ദര്‍, ഹരീന്ദര്‍ എന്നിവര്‍ പെണ്‍കുട്ടിയെ വിഷം നല്‍കി കൊലപ്പെടുത്തുകയായിരുന്നു. തെളിവ് നശിപ്പിക്കുന്നതിനു മൃതദേഹം ഉടന്‍ ദഹിപ്പിക്കുകയും ചെയ്തു.
സംഭവം പുറത്തായതിനെ തുടര്‍ന്ന് ഇവരെ ബദല്‍പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് പുറമെ തെളിവു നശിപ്പിക്കുന്നതിന് മൃതദേഹം കത്തിച്ചതിന്റെ പേരിലും ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.












Click it and Unblock the Notifications