കോമണ്‍വെല്‍ത്ത് ഗെയിംസ് ഗാനത്തില്‍ മാറ്റം വരുത്തും

ഗാനരചയിതാവും കോമണ്‍വെല്‍ത്ത് ഗെയിംസ് കള്‍ച്ചറല്‍ കമ്മിറ്റി അംഗവുമായ പ്രസൂണ്‍ ജോഷി ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. റഹ്മാന്‍ സംഗീത സംവിധാനം നിര്‍വഹിച്ച ഗാനം പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നില്ല എന്ന് പല കോണുകളില്‍ നിന്നും വിമര്‍ശനമുയര്‍ന്നിരുന്നു. ഗാനത്തിനെതിരെ സംഘാടക സമിതി എക്‌സിക്യുട്ടീവ് ബോര്‍ഡ് മെമ്പര്‍ വികെ മല്‍ഹോത്ര പരസ്യമായി രംഗത്തെത്തിയതോടെ സംഭവം വന്‍വിവാദമായി.
ഇത്തരത്തില്‍ എതിര്‍പ്പുകള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് അവതരണ ഗാനത്തില്‍ മാറ്റം വരുത്തുന്നതിന് തീരുമാനമായത്. ഗാനത്തിന്റെ സംഗീതം ചിട്ടപ്പെടുത്തുന്നതിന് എആര്‍ റഹ്മാന്‍ അഞ്ച് കോടി രൂപ പ്രതിഫലമായി കൈപ്പറ്റിയിരുന്നു.












Click it and Unblock the Notifications