ഇനയത്ത് ശരിയ്ക്കമൊരു ട്വിറ്റര്‍ ബേബി

ട്വിറ്റര്‍ പ്രേമികളായ മാതാപിതാക്കള്‍ക്ക് ജനിച്ചതുവഴിയാണ് ഇനയത്ത് ട്വിറ്ററില്‍ താരമായത്. ജലന്ധര്‍ സ്വദേശികളായ സുമിത്ത് ഗുര്‍സിമ്രാന്‍ എന്നിവരുടെ പുത്രിയാണ് ഇനയത്ത്.
ഇനയത്തിന്റെ അമ്മ ഗുര്‍സിമ്രാന്‍ ട്വിറ്ററിലെ സജീവ അംഗമാണ്. ഇനയത്തിനെ ഗര്‍ഭം ധരിച്ചപ്പോള്‍മുതല്‍ തന്നെ അവര്‍ വിശേഷങ്ങള്‍ ട്വിറ്ററിലൂടെ പങ്കുവയ്ക്കുന്നുണ്ട്. പ്രസവ മുറിയിലേയ്ക്ക് കയറുന്നതിന് തൊട്ടുമുമ്പുപോലും അവര്‍ തന്റെ വിശേഷങ്ങള്‍ ട്വിറ്ററില്‍ പോസ്റ്റുചെയ്തു.
ഒന്നു വെറുതെയായില്ല പ്രസവത്തിന് ആശംസകളും ഉപദേശങ്ങളുമായി ഒട്ടേറെ മറുപടിയാണ് കിട്ടിയത്. ചില ഗൈനക്കോളജിസ്റ്റുകളായ ട്വീറ്റ് ഫ്രണ്ട്‌സ് തങ്ങളുടെ ഫോണ്‍ നമ്പറുകള്‍ നല്‍കി എന്താവശ്യത്തിനും വിളിക്കാന്‍ പറഞ്ഞു.
ചിലരാകട്ടെ ഗുര്‍സിമ്രാനുവേണ്ടി പ്രാര്‍ത്ഥിച്ചു. പ്രസവമുറിയിലേയ്ക്ക് കയറുന്നതിന് മുമ്പ് ഗിര്‍സിമ്രാന്‍ പ്രസവത്തിന് ശേഷമുള്ള എല്ലാ വിവരങ്ങളും ട്വിറ്ററില്‍ പോസ്റ്റാന്‍ ഭര്‍ത്താവ് സുമിത്തിനെ ചുമതലപ്പെടുത്തി.
ഇനയത്ത് ജനിച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ സുമിത്തിന്റെ ട്വീറ്റ് വന്നു. ഇതോടെ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നും ഇനയത്തിന് സ്വാഗതമോതി ട്വീറ്റുകള്‍ പ്രവഹിച്ചു.
മകള്‍ക്കുവേണ്ടി ഇവര്‍ ട്വിറ്റര്‍ അക്കൗണ്ടും ഉണ്ടാക്കിക്കഴിഞ്ഞു, അവള്‍ എഴുതാന്‍ പ്രാപ്തയാകുന്നതുവരെ അമ്മ ഗുര്‍സിമ്രാന്‍ തന്നെ സന്ദേശങ്ങള്‍ എഴുതും. ഈ ട്വിറ്റര്‍ ഫാമിലിയിലെ 2വയസ്സുകാരിയായ മൂത്ത മകള്‍ക്കും ട്വിറ്റര്‍ അക്കൗണ്ടുണ്ട്. ഇനയത്തിന്റെ അക്കൗണ്ടില്‍ 79 ഫോളോവേഴ്സ് ഉണ്ട്, ട്വീറ്റുകളാവട്ടെ 45ഉം












Click it and Unblock the Notifications