ദില്ലി മെട്രോ മാനേജര്‍ ലൈംഗികവിവാദത്തില്‍
ദില്ലി: ദില്ലി മെട്രോ റെയില്‍ കോര്‍പറേഷന്‍(ഡി.എം.ആര്‍.സി) ജനറല്‍ മാനേജര്‍ എം.പി സിങ്ങിനെതിരെ ലൈംഗിക പീഢന ആരോപണം. കോര്‍പ്പറേഷന്‍ നിയമോപദേശകയാണ് സിങ്ങിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.
രണ്ടാഴ്ചയായി എം.പി സിങ്ങ് തന്നെ ലൈംഗികമായി ചൂഷണം ചെയ്യാന്‍ ശ്രമിച്ചതായാണ് പരാതിയില്‍ പറയുന്നത്. ഡി.എം.ആര്‍.സി മാനേജ്‌മെന്റിന് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നും അവര്‍ പറയുന്നു.
നടപടി സ്വീകരിക്കേണ്ട കോര്‍പറേഷന്‍ അധികൃതര്‍ തന്നെ സ്ഥലംമാറ്റുകയാണ് ചെയ്തതെന്നും അവര്‍ വ്യക്തമാക്കുന്നു.
സിങ്ങിനെതിരെ ഇവര്‍ ബാരഖംബ പോലീസ് സ്‌റ്റേഷനില്‍ പരാതിയും നല്‍കി. സംഭവം അന്വേഷിക്കാനായി മൂന്നംഗ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്ന് ഡി.എം.ആര്‍.സി. വക്താവ് അറിയിച്ചു.












Click it and Unblock the Notifications