കണ്ടല്‍ പാര്‍ക്കിനെതിരെ നീക്കം രാഷ്ട്രീയ പ്രേരിതം
ദില്ലി: പാപ്പിനിശേരി കണ്ടല്‍പാര്‍ക്ക് അടച്ചു പൂട്ടാനുള്ള തീരുമാനം രാഷ്ട്രീയ പ്രേരിതമാണെന്ന് പാര്‍ക്കിന്റെ നടത്തിപ്പുകാരായ ഇക്കോ ടൂറിസം സൊസൈറ്റി.
കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ നോട്ടീസിനുള്ള മറുപടിയിലാണ് പാര്‍ക്കിന്റെ നടത്തിപ്പുകാരായ സൊസൈറ്റി ഈ നിലപാട് അറിയിച്ചത്.
1991ലെ തീരദേശ വിജ്ഞാപനത്തിന്റെ പരിധിയില്‍ കണ്ടല്‍പാര്‍ക്ക് വരില്ല. അവിടെ എന്തു നിയമലംഘനമാണ് സൊസൈറ്റി നടത്തിയതെന്നു കേന്ദ്ര പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കിയിട്ടല്ല. 2005 വരെ ഇവിടെ കണ്ടല്‍ക്കാട് ഉണ്ടായിരുന്നെന്നും കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനു നല്‍കിയ മറുപടിയില്‍ സൊസൈറ്റി വ്യക്തമാക്കി.
പാര്‍ച്ച് പൂട്ടാനുള്ള വിധി സ്‌റ്റേ ചെയ്തു കൊണ്ടുള്ള ഉത്തരവിനെതിരെ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.












Click it and Unblock the Notifications