Get Updates
Get notified of breaking news, exclusive insights, and must-see stories!

45 കോടിയുടെ ഭൂമി തുച്ഛവിലക്ക് ഗാംഗുലിക്ക് നല്‍കി

ദില്ലി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയ്ക്ക് കോടിക്കണക്കിന് രൂപ വില വരുന്ന ഭൂമി തുച്ഛമായ വിലയ്ക്ക് വിറ്റ പശ്ചിമ ബംഗാളിലെ ഇടതുമുന്നണി സര്‍ക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം.

സാള്‍ട്ട്‌ലേക്ക് സിറ്റി മേഖലയില്‍ സമ്പന്നര്‍ തിങ്ങിപ്പാര്‍ക്കുന്ന കണ്ണായ സ്ഥലമാണ് ഗാംഗുലിയ്ക്ക് സര്‍ക്കാര്‍ തുച്ഛവിലയ്ക്ക് കൈമാറിയത്. ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ തുടങ്ങുന്നതിനായി 45 കോടി രൂപ വിപണി വില മതിയ്ക്കുന്ന ഭൂമി 66 ലക്ഷം രൂപയ്ക്കാണ് ഗാംഗുലിയ്ക്ക് ലഭിച്ചത്.

ഒരു സഞ്ചി പണവുമായി വരുന്നവര്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ സെക്രട്ടേറിയറ്റ് പോലും നിങ്ങള്‍ പതിച്ചു നല്‍കുമെന്നാണ് സുപ്രീം കോടതി ഡിവിഷന്‍ ബഞ്ച് പരാമര്‍ശിച്ചത്.

കൈമാറിയ ഭൂമിയില്‍ നടന്നു കൊണ്ടിരിയ്ക്കുന്ന എല്ലാ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെയ്ക്കാനും കോടതി ഗാംഗുലിയുടെ അഭിഭാഷകനോച് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഭൂ്മി വില്‍പനയ്‌ക്കെതിരെ ഹ്യുമാനിറ്റി എന്ന സന്നദ്ധ സംഘടനയാണ് കോടതിയെ സമീപിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+