ഞാന്‍ എഴുതിയാല്‍ ഭൂകമ്പമുണ്ടാകും: കുഞ്ഞാലിക്കുട്ടി

ഞാന്‍ പുസ്തകമെഴുതിയാല്‍ അത് പലരെയും ബാധിക്കും. എഴുത്ത് എന്നത് അത്ര എളുപ്പമുള്ള പണിയല്ല. താന്‍ എഴുതി തുടങ്ങിയ പുസ്തകം മൂന്നുതവണ മാറ്റിയെഴുതി. എന്നിട്ടും തൃപ്തിയാകാതെ മാറ്റി വെച്ചിരിക്കുകയാണ്. ഇനി അതെല്ലാം ആരെയെങ്കിലും ഏല്പിച്ച് എഴുതിക്കേണ്ടി വരും- കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മുസ്ലീംലീഗിനെ സംബന്ധിച്ചിടത്തോളം വലിയ തോതിലുള്ള ഗ്രന്ഥങ്ങള്‍ ഒന്നുമില്ല. ഇതിനു കാരണം മുസ്ലീംലീഗ് രൂപവല്‍ക്കരിച്ച മഹാനേതാക്കളെല്ലാം വിവേകശാലികള്‍ ആയിരുന്നെങ്കിലും അവര്‍ വലിയ ബുദ്ധിജീവികള്‍ ആയിരുന്നില്ലെന്നതാണ്.
ഇത്തരമൊരു സാഹചര്യത്തിലാണ് എം സി വടകര മുസ്ലീം ലീഗിന് പ്രചോദനമാകുന്നത്.മുസ്ലീംലീഗില്‍ എം സി വടകരയുടെ പാത പിന്തുടര്‍ന്ന് മഹത്തായ ഗ്രന്ഥങ്ങള്‍ ഉണ്ടാകുമെന്നാണ് എന്റെ പ്രതീക്ഷ- അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications