വോട്ട് വിശ്വാസത്തെ എതിര്‍ക്കാത്തവര്‍ക്ക്:കാന്തപുരം

ഏവരേയുമുള്‍ക്കൊള്ളുന്ന, ജനങ്ങള്‍ക്കു ഗുണംചെയ്യുമെന്നു കരുതുന്ന സ്ഥാനാര്‍ഥികളെ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ പിന്തുണയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
തൃശൂരില്‍ വ്യാഴാഴ്ച മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാക്കാലത്തും ഒരേനയമേ ഉണ്ടായിട്ടുള്ളൂ എന്നും ഒരുചോദ്യത്തിനു മറുപടിയായി കൂടിയായ കാന്തപുരം വ്യക്തമാക്കി.
എസ്‌വൈഎസിന്റെ പേരില്‍ ആധികാരികമായി സ്ഥാനാര്‍ഥികള്‍ രംഗത്തുണ്ടാകില്ല. മത്സരിക്കുന്നവര്‍ എസ്‌വൈഎസുമായി സഹകരിക്കണമെന്നാണ് ആഗ്രഹം.
ഇലക്്ഷന്‍ സമയത്ത് ഒരു പ്രത്യേക വിഭാഗത്തോട് നല്ല സമീപനം പുലര്‍ത്തുന്നുവെന്ന ധാരണ തെറ്റാണ്. ഞങ്ങള്‍ക്കു ഗുണം ചെയ്യുന്നവര്‍ക്കു സഹായം ചെയ്തിട്ടുണ്ട്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പ്രാദേശികമായ വിഷയങ്ങളും മറ്റുമാണ് പ്രധാനമാവുക- കാന്തപുരം അഭിപ്രായപ്പെട്ടു.
മതവിശ്വാസികള്‍ക്കുമാത്രമല്ല കേരളത്തില്‍ സ്ഥാനമെന്നതിനാല്‍ മതവിശ്വാസികളെ മാത്രമേ പിന്തുണയ്ക്കൂ എന്നില്ല. എന്നാല്‍ മതവിശ്വാസത്തെ എതിര്‍ക്കാത്തവര്‍ക്കായിരിക്കും വോട്ട്- അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications