ചെന്നിത്തല വീണ്ടും കെ പി സി സി പ്രസിഡണ്ടാകും
തിരുവനതപുരം: രമേഷ് ചെന്നിത്തല വീണ്ടും കെ പി സി സി പ്രസിഡണ്ടാകും. ഇതിന്നായി സെപ്തംബര്‍ 17 വെള്ളിയാഴ്ച കൂടിയ കെ പി സി സി യൊഗം അവസാന തീരുമാനമെടുക്കാന്‍ എഐസിസി അദ്ധ്യക്ഷ സോണിയ ഗാന്ധിയെ ചുമതലപെടുത്തി.
പുതിയ കെപിസിസി അദ്ധ്യക്ഷനെ നിയോഗിയ്ക്കുന്ന കാര്യം സോണിയ ഗാന്ധിയെ ചുമതലപ്പെടുത്തിക്കൊണ്ടുള്ള ഒറ്റവരി പ്രമേയം യോഗത്തില്‍ അവതരിപ്പിച്ച് പാസാക്കി. പ്രസിഡണ്ടായി രമേശ് ചെന്നിത്തലയെ വീണ്ടും തിരഞ്ഞെടുക്കാനുള്ള നിര്‍ദ്ദേശം കെപിസിസി മുന്‍ പ്രസിഡണ്ട് സി വി പത്മരാജനാണ് മുന്നോട്ട് വച്ചത്. അതിന് ആര്യാടന്‍ മുഹമ്മദ് പിന്താങ്ങി.
ഡിസിസി പ്രസിഡണ്ട്മാരുടെ തിരഞ്ഞെടുപ്പും ഇതുവരെ നടന്നിട്ടില്ല. ഇതിലുള്ള അവസാന തീരുമാനവും സോണിയ ഗാന്ധി ആയിരിയ്ക്കും എടുക്കുക.












Click it and Unblock the Notifications