Get Updates
Get notified of breaking news, exclusive insights, and must-see stories!

നമസ്‌കാര ചിത്രം:പത്രം മാപ്പു പറഞ്ഞു

Newspaper apologises for covering end of Ramadan on September 11 after offended readers complain
ന്യൂയോര്‍ക്ക്: പെരുന്നാള്‍ നമസ്‌ക്കാരത്തിന്റെ ചിത്രം ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ചതിന് അമേരിക്കന്‍ പത്രം വായനക്കാരോട് മാപ്പുപറഞ്ഞു.

സെപ്തംബര്‍ 11ന്റെ പത്രത്തില്‍ വന്ന ചിത്രത്തിന്റെ പേരില്‍ പോര്‍ട്‌ലാന്റ് പ്രസ് ഹെറാള്‍ഡ് പത്രമാണ് വായനക്കാരോട് മാപ്പു പറഞ്ഞത്. വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ന്നതിന്റെ വാര്‍ഷിക ദിനത്തിന്റെ വികാരങ്ങള്‍ മാനിയ്ക്കാതെ മുസ്ലീമുകള്‍ പെരുന്നാള്‍ നമസ്‌ക്കരിയ്ക്കുന്ന ചിത്രം പ്രസിദ്ധീകരിച്ചത് തെറ്റായിപ്പോയെന്ന് പത്രാധിപര്‍ എഡിറ്റര്‍ റിച്ചാര്‍ഡ് കോണര്‍ എഴുതിയ കുറിപ്പില്‍ വിശദീകരിയ്ക്കുന്നു.

സെപ്റ്റംബര്‍ 11 ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്കായി രാജ്യവും ലോക രാഷ്ട്രങ്ങളും ആദരാഞ്ജലി അര്‍പ്പിക്കുന്ന വേളയില്‍ ഇത്തരം ചിത്രം പ്രസിദ്ധീകരിച്ചത് തെറ്റാണെന്ന് ഒട്ടേറെ വായനക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഒട്ടേറെ വായനക്കാരുടെ എതിര്‍പ്പിനിടയാക്കിയ എഡിറ്റോറിയല്‍ തീരുമാനത്തില്‍ വായനക്കാരോട് നിര്‍വ്യാജം മാപ്പുപറയുന്നു.

സംഭവങ്ങള്‍ കൃത്യമായി ബാലന്‍സ് ചെയ്ത് അവതരിപ്പിക്കുന്നതിലും ഒന്നാം പേജില്‍ പടത്തിന് പ്രാധാന്യം നല്‍കിയതിലും തെറ്റുപറ്റിയതായി ഞങ്ങള്‍ വ്യക്തമാക്കുന്നു. എഡിറ്ററുടെ കുറിപ്പില്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+