മതേതരത്വം നിരീശ്വരവാദിയാക്കും: പോപ്പ്

ബ്രിട്ടന്‍ സന്ദര്‍ശനത്തിനിടെ ഗ്ലാസ്‌ഗോയില്‍ പ്രഭാഷണം നടത്തവെയാണ് പോപ് നിരീശ്വരവാദികളെ കടുത്ത ഭാഷയില്‍വിമര്‍ശിച്ചത്. ക്രിസ്തീയ പാരമ്പര്യവും മൂല്യവും സംരക്ഷിക്കണം. മതനിരപേക്ഷതയുടെ പേരില്‍ പരമ്പരാഗത ക്രിസ്തീയ മതാചാരങ്ങളും മൂല്യങ്ങളും അന്യം നിന്നു പോകുന്നതില്‍ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.
പോപ്പിന്റെ ബ്രിട്ടന്‍ സന്ദര്‍ശനം ഇതിനോടകം വിവാദമായിട്ടുണ്ട്. പോപിനെ അനുഗമിച്ചിരുന്ന കര്‍ദ്ദിനാള്‍ വാള്‍ട്ടര്‍ കാസ്പര്‍ 'നിരീശ്വരവാദികളുടെ ബ്രിട്ടന്‍' മൂന്നാംലോക രാജ്യമാണെന്ന് വിശേഷിപ്പിച്ചത് കടുത്ത പ്രതിഷേധത്തിനിടയാക്കിയിരുന്നു.
പുരോഹിതര്‍ കുട്ടികളെ പീഡിപ്പിച്ച സംഭവത്തില്‍ കത്തോലിക്ക സഭയ്ക്കു വീഴ്ച പറ്റിയിട്ടുണ്ടെന്നും പ്രഭാഷണത്തിനിടെ പോപ്പ് സമ്മതിച്ചു.












Click it and Unblock the Notifications