ചൈനയ്ക്ക് തടയിടാന്‍ അമേരിക്കയുടെ സ്വദേശി ബില്‍

ആഭ്യന്തര സുരക്ഷാ വകുപ്പും കോണ്‍ഗ്രസും അമേരിക്കന്‍ മണ്ണില്‍നിന്നുള്ള ഉല്‍പന്നങ്ങളും സേവനങ്ങളും മാത്രമേ വാങ്ങാവൂ എന്നു വ്യവസ്ഥ ചെയ്യുന്ന രണ്ടു ബില്ലുകളാണ് ജനപ്രതിനിധി സഭ പാസാക്കിയിരിക്കുന്നത്.
ചൈനീസ് ഉല്‍പന്നങ്ങള്‍ അമേരിക്കയിലെ വിപണി കീഴടക്കുന്നത് നിരുത്സാഹപ്പെടുത്തുകയാണു ബില്ലുകളുടെ പ്രധാന ലക്ഷ്യം.
അമേരിക്കന്‍ മണ്ണില്‍നിന്നുള്ള ഉല്‍പന്നങ്ങളും സേവനങ്ങളും മാത്രമേ കോണ്‍ഗ്രസ് വാങ്ങാവൂ എന്നു വ്യവസ്ഥ ചെയ്യുന്നതാണ് ആദ്യ ബില്‍.
100 ശതമാനവും അമേരിക്കന്‍ നിര്‍മിതമായ ഉല്‍പന്നമേ പ്രതിരോധ വകുപ്പു വാങ്ങാവൂ എന്നു വ്യവസ്ഥ ചെയ്യുന്ന 1941ലെ നിയമം ഭേദഗതി ചെയ്ത് ആഭ്യന്തര സുരക്ഷാ വകുപ്പിനെ കൂടി ഉള്‍പ്പെടുത്തുന്നതിനാണ് രണ്ടാമത്തെ ബില്‍ കൊണ്ടുവന്നത്.
അമേരിക്കയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും നിര്‍മാണ മേഖലയെ പുഷ്ടിപ്പെടുത്താനും ഇതു സഹായിക്കുമെന്നു സ്പീക്കര്‍ നാന്‍സി പെലോസി അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications