ചൈനയിലും ഐപാഡ് തരംഗം

ലോകത്തെ ഏറ്റവും വലിയ ഇന്റര്‍നെറ്റ് വിപണിയായ ചൈനയില്‍ വെള്ളിയാഴ്ചയാണ് ആപ്പിള്‍ ഐപാഡ് പുറത്തിറക്കിയത്. വൈഫൈ സൗകര്യത്തോടെ 16 ജിബി ഐപാഡ് 589 ഡോളറിനാണ് ചൈനീസ് വിപണിയിലെത്തിച്ചിരിയ്ക്കുന്നത്.
ബെയ്ജിങ്, ഷാങ്ഹായ് എന്നീ വന്‍ നഗരങ്ങളിലെ ആപ്പിള്‍ സ്‌റ്റോറുകളില്‍ തിരക്കു നിയന്ത്രിക്കാന്‍ ആപ്പിളിനു പൊലീസ് സഹായം തേടേണ്ടി വന്നു. രാവിലെ തുടങ്ങിയ ക്യൂ രാത്രി വൈകിയിട്ടും അവസാനിച്ചില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. മണിക്കൂറുകള്‍ ക്യൂ നിന്ന് ഐപാഡ് സ്വന്തമാക്കിയവര്‍ നിരത്തുകളില്‍ ആഹ്ലാദപ്രകടനം നടത്താനും മടിച്ചില്ല.
കഴിഞ്ഞ ഏപ്രിലില്‍ യുഎസില്‍ പുറത്തിറക്കിയ ഐപാഡ് പുതുതരംഗം തന്നെ സൃഷ്ടിച്ചിരുന്നു. 18 രാജ്യങ്ങളിലായി ഈ വര്‍ഷാവസാനത്തോടെ 1.20 കോടിയോളം ഐപാഡുകള്‍ വിറ്റഴിയ്ക്കാനാവുമെന്നാണ് ആപ്പിളിന്റെ പ്രതീക്ഷ.












Click it and Unblock the Notifications