കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നോക്കിയ വീണ്ടും വിശ്വസ്ത ബ്രാന്റ്

  • By Super
Google Oneindia Malayalam News

കൊച്ചി: നോക്കിയ വീണ്ടും ഏറ്റവും വിശ്വസ്തമായ ബ്രാന്‍ഡ് എന്ന നേട്ടം സ്വന്തമാക്കി. ഇക്കണോമിക് ടൈംസ് - ബ്രാന്‍ഡ് ഇക്വിറ്റി ഏറ്റവും വിശ്വസനീയതയുള്ള ബ്രാന്‍ഡുകള്‍ക്കായി നടത്തിയ വാര്‍ഷിക സര്‍വെയിലാണ് നോക്കിയ ഒന്നാമതെത്തിയത്.

തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് നോക്കിയ ഈ പദവി നേടുന്നത്. ഈ വര്‍ഷത്തെ അവാര്‍ഡ് നോക്കിയക്ക് ബ്രാന്‍ഡ് ഇക്വിറ്റിയുടെ ഹാള്‍ ഓഫ് ഫെയിമിലും സ്ഥാനം നേടിക്കൊടുത്തു. നൊക്കിയയ്‌ക്കൊപ്പം കോള്‍ഗേറ്റും സര്‍വ്വേയില്‍ ഒന്നാം സ്ഥാനത്തെത്തിയിട്ടുണ്ട്.

വിവിധ ഘടകങ്ങള്‍ മൂലം ഉപഭോക്താക്കള്‍ വിശ്വാസമര്‍പ്പിക്കുന്ന ഏറ്റവും വിശ്വസനീയ ബ്രാന്‍ഡുകളെ കണെ്ടത്തുന്നതിനുള്ളതാണ് ബ്രാന്‍ഡ് ഇക്വിറ്റിയുടെ മോസ്റ്റ് ട്രസ്റ്റഡ് ബ്രാന്‍ഡ്‌സ് സര്‍വെ.

വിവിധ സാമൂഹ്യ, സാമ്പത്തിക ശ്രേണികളിലും പ്രായം, വരുമാനം, ഭൂഭാഗം എന്നിവയെ അടിസ്ഥാനമാക്കിയും നടത്തിയ സര്‍വെയില്‍ ഉപഭോക്തൃ ഉത്പന്നങ്ങളും സേവനങ്ങളുമായി 300 ബ്രാന്‍ഡുകളാണ് ഏഴ് ഘടകങ്ങളെ അടിസ്ഥാനമാക്കി വിലയിരുത്തപ്പെട്ടത്.

ഈ സര്‍വ്വേയില്‍ ആദ്യമായി എത്തിയപ്പോള്‍(2005) നോക്കിയയ്ക്ക് എഴുപത്തിയൊന്നാം സ്ഥാനമായിരുന്നു. ഇതില്‍ നിന്നാണ് തുടര്‍ച്ചയായി മൂന്നുവര്‍ഷം നോക്കിയ ഒന്നാം സ്ഥാനത്തേയ്ക്ക് ഉയര്‍ന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X