പ്രവാസികളുടെ നിക്ഷേപം കുറയുന്നു
തിരുവനന്തപുരം: സംസ്ഥാനത്തെ വാണിജ്യ ബാങ്കുകളില്‍ വിദേശ മലയാളികള്‍ നിക്ഷേപിയ്ക്കുന്നത് കുറയുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഈ കുറവ് 133 കോടിയുടേതായിരുന്നു. കേരളത്തില്‍ നിന്നുള്ള ബാങ്ക് നിക്ഷേപത്തിന്റെ വളര്‍ച്ചയും കുറഞ്ഞിരിയ്ക്കുകയാണ്. സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുടെ യോഗത്തിലെ അവലോകനത്തിലാണ് ഈ കണക്കുകള്‍ അവതരിപ്പിച്ചത്.
കേരളത്തിന്റെ സാമ്പത്തിക വരുമാനത്തില്‍ 25 ശതമാനം വിദേശ മലയാളികള്‍ അയയ്ക്കുന്ന പണത്തില്‍ നിന്നാണ് വരുന്നത്. ഈ സാഹചര്യത്തില്‍ കേരളത്തിലേയ്ക്കുള്ള ഈ നിക്ഷേപ കുറവ് സംസ്ഥാനത്തിന്റെ സാമ്പത്തിക നിലയേയും ബാധിച്ചുകൂടായ്കയില്ല. ആഗോള മാന്ദ്യമാണ് ഈ നിക്ഷേപ കുറവിന് കാരണമെന്നാണ് കണക്ക് കൂട്ടല്‍.
2009 മാര്‍ച്ചില്‍ സംസ്ഥാനത്തെ മൊത്തം വിദേശ മലയാളി നിക്ഷേപം 37019 കോടിയായിരുന്നു. ഇത് 2010 മാര്‍ച്ചില്‍ 36886 കോടിയായി കുറഞ്ഞു. 2008-09 സാമ്പത്തിക വര്‍ഷത്തില്‍ 7130 കോടിയുടെ വര്‍ധനയുണ്ടായ സ്ഥാനത്താണ് കഴിഞ്ഞ സാമ്പത്തികവര്‍ഷത്തില്‍ ഈ കുറവുണ്ടായത്.
മൊത്തം നിക്ഷേപത്തിന്റെ വളര്‍ച്ചയും കുറഞ്ഞിട്ടുണ്ട്. 2009-10ല്‍ 13,054 കോടി രൂപയാണ് മുന്‍ വര്‍ഷത്തേക്കാള്‍ അധികമായി നിക്ഷേപിയ്ക്കപ്പെട്ടത്. 2008-09 ല്‍ ഇത് 24,862 കോടി രൂപയായിരുന്നു. 2010 മാര്‍ച്ച് വരെ സംസ്ഥാനത്തെ മൊത്തം നിക്ഷേപം 143404 കോടി രൂപയാണ്.
പ്രതി വര്‍ഷം ഇന്ത്യയിലേയ്ക്ക് വിദേശ ഇന്ത്യാക്കാര്‍ അയയ്ക്കുന്ന പണം 2,22,735 കോടി രൂപയോളം വരും. ഇത് മാര്‍ച്ച് 2010 യിലെ കണക്കാണ്.












Click it and Unblock the Notifications