കശ്മീര്‍ സംഘര്‍ഷം: മരണം 97 ആയി
ശ്രീനഗര്‍: കശ്മീര്‍ താഴ്‌വരയില്‍സംഘര്‍ഷത്തില്‍ മൂന്നുപേര്‍കൂടി മരിച്ചു. ഇതോടെ മൂന്നുമാസത്തിലേറെയായി തുടരുന്ന പ്രക്ഷോഭത്തില്‍ മരിച്ചവരുടെ എണ്ണം 97 ആയി.ദിവസങ്ങളായി നിലനില്‍ക്കുന്ന കര്‍ഫ്യൂ ലംഘിച്ചാണ് ആയിരക്കണക്കിനാളുകള്‍ പ്രക്ഷോഭം തുടരുന്നത്.
കര്‍ഫ്യൂ ലംഘിച്ചു ജനക്കൂട്ടം സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു നേരെ നടത്തിയ കല്ലേറിനെ തുടര്‍ന്നാണ് വെടിവയ്പുണ്ടായതെന്നാണ് പൊലീസ് വിശദീകരണം. പൊലീസ് വെടിവയ്പില്‍ 14 പേര്‍ക്കു പരുക്കേറ്റു. ജൂണ്‍ 11ന് ആരംഭിച്ച സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം ഇതോടെ 97 ആയി. തിങ്കളാഴ്ച മുതല്‍ കാണാതായ ഒരു ബാലന്റെ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്നാണു ജനം ശനിയാഴ്ച അക്രമാസക്തമായത്.
അതിനിടെ സെപ്റ്റംബര്‍ 21 ന് നടത്താന്‍ നിശ്ചയിച്ച പ്രതിഷേധ മാര്‍ച്ചില്‍ മാറ്റമില്ലെന്ന് ഹുറിയത്ത് കോണ്‍ഫറന്‍സ് തീവ്രവാദവിഭാഗം നേതാവ് സയ്യിദ് അലി ഷാ ഗീലാനി വ്യക്തമാക്കി. ഇതേ വിഭാഗത്തിന്റെ വക്താവ് അയാസ് അക്ബറാണ് നേരത്തേ മാര്‍ച്ച് ഉപേക്ഷിച്ചതായി പ്രഖ്യാപിച്ചിരുന്നു. പ്രകടനം ഉപേക്ഷിയ്ക്കണമെന്ന് സൈന്യം ഹുറിയത്ത് കോണ്‍ഫറന്‍സിനോട് അഭ്യര്‍ത്ഥിച്ചിരുന്നു.












Click it and Unblock the Notifications