തീവണ്ടി നമ്പറുകള്‍ അഞ്ചക്കമാകുന്നു

റയില്‍വേ കംപ്യൂട്ടര്‍ ശൃംഖലയില്‍ എല്ലാ അന്വേഷണങ്ങള്‍ക്കും നിലവിലുള്ള നാലക്ക നമ്പറിനു മുന്‍പ് 1 ചേര്‍ക്കണം. രാജധാനി, തുരന്തോ, ഗരീബ് രഥ് തുടങ്ങിയ ട്രെയിനുകള്‍ക്കും ഇതു ബാധകമാണ്.
നാലക്ക നമ്പറുകള്‍ തീരുന്നതിനാലാണു പുതിയ സംവിധാനമെന്നു റയില്‍വേ അധികൃതര്‍ അറിയിച്ചു. തീവണ്ടി നമ്പറുകളുടെ കാര്യത്തില്‍ ഏകതാനത നിലനിര്‍ത്താനും ഇതാവശ്യമാണെന്ന് അധികൃതര്‍ പറയുന്നു.
സെന്റര്‍ ഫോര്‍ റയില്‍വേ ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസിന്റെ കംപ്യൂട്ടര്‍ സോഫ്റ്റ്‌വേറില്‍ ഇതനുസരിച്ചുള്ള മാറ്റംവരുത്താന്‍ നിര്‍ദേശം നല്‍കിക്കഴിഞ്ഞു.












Click it and Unblock the Notifications