രാഹുലിന് കമ്യൂണിസത്തെക്കുറിച്ചറിയില്ല: കാരാട്ട്

ബംഗാള്‍ സന്ദര്‍ശനത്തിനിടെ കമ്യൂണിസം 'നിര്‍ജീവമായ തത്വശാസ്ത്ര'മാണെന്ന രാഹുലിന്റെ പ്രസ്താവനയാണു കാരാട്ടിനെ പ്രകോപിപ്പിച്ചത്.
കമ്യൂണിസ്റ്റ് തത്വശാസ്ത്രത്തെയും ചരിത്രത്തെയും കുറിച്ചു സാമാന്യബോധം പോലും ഇമില്ലാത്തതാണു രാഹുലിനെ ഇത്തരമൊരു പ്രസ്താവനയ്ക്കു പ്രേരിപ്പിച്ചതെന്നു കാരാട്ട് പറഞ്ഞു.
കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ ഉപജ്ഞാതാവായ കാറല്‍ മാര്‍ക്‌സ് പത്തൊന്‍പതാം നൂറ്റാണ്ടിലായിരുന്നു ജീവിച്ചിരുന്നത്, ഇരുപതാം നൂറ്റാണ്ടിലല്ല, ഇതറിയണമെങ്കില്‍ രാഹുല്‍ ചരിത്രം പഠിക്കണം- കാരാട്ട് ഉപദേശിച്ചു.
ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനും ഇന്ദിരാഗാന്ധിക്കുമുണ്ടായിരുന്ന രാഷ്ട്രീയ അവബോധം രാഹുലിനെ തൊട്ടുതീണ്ടിയിട്ടില്ലെന്നും കാരാട്ട് പറഞ്ഞു.
ക്യൂബ ഉള്‍പ്പെടെയുള്ള ലോകരാജ്യങ്ങളില്‍ പരീക്ഷിച്ചു പരാജയപ്പെട്ട കമ്യൂണിസ്റ്റ് തത്വശാസ്ത്രമാണു പശ്ചിമ ബംഗാളിലെ ഇടതുസര്‍ക്കാരിനെ നയിക്കുന്നതെന്നായിരുന്നു കഴിഞ്ഞ ദിവസം രാഹുല്‍ അഭിപ്രായപ്പെട്ടത്.












Click it and Unblock the Notifications