കേരളത്തില്‍ ജനിച്ചാല്‍ ആയുസ്സ് കൂടും!

കേരളം കഴിഞ്ഞാല്‍ പിന്നെ ജനിക്കാന്‍ കൊള്ളാവുന്ന നാട് ദില്ലിയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കേരളത്തില്‍ ജനിക്കുന്നവര്‍ക്ക് ആയുസ് കൂടുമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.
കേരളത്തിലുള്ളവര്‍ക്ക് നാള്‍ക്കുനാള്‍ ആയുസ്‌സ് കൂടുമെന്നാണ് പഠനം വ്യക്തമാക്കുന്നത്. 2021 ആവുമ്പോള്‍ ഇന്ത്യക്കാരുടെ ആയുസിന് നാലുവര്‍ഷം കൂടി ദൈര്‍ഘ്യമുണ്ടാകും. ഇതേസമയത്ത് മലയാളികള്‍ക്കാവട്ടെ ആറു വര്‍ഷമാണ് ആയുസില്‍ അധികമായി ലഭിയ്ക്കുക.
2009ലെ ഫാമിലി വെല്‍ഫെയര്‍ സ്റ്റാറ്റിസ്റ്റിക്‌സ് പ്രകാരം 2012 ആവുമ്പോള്‍ കേരളത്തില്‍ ജനിക്കുന്ന ഒരു ആണ്‍കുട്ടിക്ക് 72.5 വര്‍മായിരിക്കും ശരാശരി ആയുര്‍ ദൈര്‍ഘ്യം. ഇതേകാലത്ത് മലയാളി പെണ്‍കുട്ടിയുടെ ആയുര്‍ദൈര്‍ഘ്യം 78.9 ആയിരിക്കും.
രണ്ടാംസ്ഥാനത്തുള്ള ദില്ലിയില്‍ ഇതേ കാലത്ത് ആയുര്‍ ദൈര്‍ഘ്യം പുരഷന് 73.5 വര്‍ഷവും സ്ത്രീക്ക് 77.4 വര്‍ഷവും ആയിരിക്കും. ഇപ്പോള്‍ ദില്ലിയില്‍ ശരാശരി ആയുര്‍ദൈര്‍ഘ്യം പുരുഷന് 71, സ്ത്രീക്ക് 74.8 എന്ന ക്രമത്തിലാണ്.












Click it and Unblock the Notifications