ഏഴാം വിവാഹത്തിനിടെ തട്ടിപ്പുവീരന്‍ അറസ്റ്റിലായി
കാസര്‍കോട് : ഏഴാം വിവാഹത്തിന് ഒരുങ്ങിയ യുവാവിനെ വിവാഹത്തിന് തൊട്ടു മുമ്പ് നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്പിച്ചു.
ഉപ്പിനങ്ങാടി സ്വദേശിയായ യുവാവാണ് പിടിയിലായത്. കാസര്‍ഗോഡ് ബദരിയ ഹോട്ടലിലെ ജീവനക്കാരനാണ് ഇയാള്‍ .
കഴിഞ്ഞ ദിവസം കാസര്‍കോട് ബസ്സ്റ്റാന്‍ഡിനടുത്ത ലോഡ്ജില്‍ വച്ചാണ് യുവാവ് പിടിയിലായത്. സംശയം തോന്നിയ നാട്ടുകാര്‍ ചോദ്യം ചെയ്തപ്പോഴാണ് മുമ്പ് പലതവണ വിവാഹിതനായ വിവരം യുവാവ് വെളിപ്പെടുത്തിയത്.
ഈ സമയം ബന്ധുക്കളെന്ന് പരിചയപ്പെടുത്തി യുവാവിനോടൊപ്പം ഉണ്ടായിരുന്നവര്‍ രക്ഷപ്പെടുകയും ചെയ്തു. ഒരു ലക്ഷം രൂപയും പത്തു പവന്‍ സ്വര്‍ണാഭരണങ്ങളും സ്ത്രീധനമായി ഉറപ്പിച്ച ശേഷമാണ് ഇയാളും സംഘവും വിവാഹത്തിന് എത്തിയത്.
ഇതില്‍ കുറച്ചു തുക നേരത്തെ നല്കുകയും ചെയ്തിരുന്നതായി വധുവിന്റെ വീട്ടുകാര്‍ പറയുന്നു. ആരും പരാതി നല്കാത്തതിനെ തുടര്‍ന്ന് യുവാവിനെ പോലീസ് പിന്നീട് വിട്ടയച്ചു.












Click it and Unblock the Notifications