കോണ്‍ഗ്രസിന് മാന്യതയില്ല: എംവിആര്‍

സീറ്റ് വിഭജനത്തില്‍ കോണ്‍ഗ്രസ് മാന്യതയില്ലാതെയാണ് പെരുമാറുന്നതെന്ന് എംവിആര്‍ തുറന്നടിച്ചു. കൂടിയാലോചിയ്ക്കാതെ തോന്നിയ പോലെയാണ് കോണ്‍ഗ്രസുകാരുടെ പ്രവൃത്തി. യുഡിഎഫ് യോഗത്തില്‍ പതിവായി പങ്കെടുക്കുന്നുവെന്ന പരിഗണന പോലും തനിക്ക് ലഭിക്കുന്നില്ലെന്നും എം.വി.ആര്‍ പറഞ്ഞു.
കണ്ണൂരിലെ സീറ്റ് വിഭജനം പൂര്‍ത്തിയായെന്നാണ് അറിയുന്നത്. കോണ്‍ഗ്രസും മുസ്ലീം ലീഗും ഇത് സംബന്ധിച്ച് ധാരണയിലെത്തിയെന്ന് സൂചനകളുണ്ട്. എന്നാലിതേക്കുറിച്ച് യാതൊരു വിവരവും തന്നെ അറിയിച്ചിട്ടില്ല. ഇത് സംബന്ധിച്ച് യുഡിഎഫ് നേതൃത്വത്തിനും പ്രതിപക്ഷ നേതാവിനും അയച്ച പരാതിയില്‍ തീരുമാനം എടുക്കാന്‍ വൈകുന്ന സാഹചര്യത്തിലാണ് വാര്‍ത്താ സമ്മേളനം വിളിക്കേണ്ടി വന്നതെന്നും രാഘവന്‍ പറഞ്ഞു.












Click it and Unblock the Notifications