കയറിപ്പിടിച്ച പൂവാലന് യുവതികളുടെ തല്ലും ചവിട്ടും
കോട്ടയം: അതിരുവിട്ട് ശല്യപ്പെടുത്തിയ പൂവാലന്മാര്‍ക്ക് യുവതികളുടെ കൂട്ടത്തല്ല്. കോട്ടയത്ത് വെളളിയാഴ്ചയാണ് സംഭവം നടന്നത്.
നഗരമധ്യത്തിലെ നടപ്പാതയായിരുന്നു സംഭവത്തിന് വേദിയായത്. നടപ്പാതയില്‍വച്ച് തന്റെ കടന്നുപിടിച്ച യുവാവിനെ ഒരു യുവതി ഒറ്റയ്ക്ക് അടിച്ചുവീഴ്ത്തി.
ഈ കാഴ്ചകണ്ട് മറ്റ് മൂന്നുയവതികള്‍ ഒപ്പം ചേര്‍ന്ന് ഇയാളെ പൊതിരെ തല്ലുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തു. എഴുന്നേല്‍ക്കാന്‍ പോലും വയ്യാതായ യുവാവിനെ പിന്നീട് പൊലീസെത്തിയാണ് രക്ഷപ്പെടുത്തിയത്.
അടിമാലി സ്വദേശിയായ കണ്ണന്‍ എന്ന യുവാവാണ് യുവതികളുടെ കൈക്കരുത്തറിഞ്ഞത്. ഇയാള്‍ മോഷ്ടാവാണെന്നും പത്ത് ദിവസം മുമ്പ് ശിക്ഷ കഴിഞ്ഞ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയതാണെന്നും പൊലീസ് പറഞ്ഞു.
നഗരത്തിലെ ഒരു കടയില്‍ ജോലി ചെയ്യുന്ന യുവതിയാണ് സഹികെട്ട് പൊട്ടിത്തെറിച്ചത്. രണ്ട് തവണ പിന്‍ഭാഗത്ത് തട്ടുകയും കടന്നുപിടിക്കാന്‍ ശ്രമിക്കുകയും ചെയ്തതോടെയാണ് യുവാവിനെ കൈകാര്യം ചെയ്യാന്‍ തീരുമാനിച്ചതെന്ന് യുവതി പറഞ്ഞു.
യുവാവിനെ യുവതി കുത്തിന് പിടിച്ചു നിറുത്തിയശേഷം യുവതി മുഖത്തടിയ്ക്കുകയായിരന്നു. ഇതുകണ്ടാണ് മറ്റ് രണ്ട് യുവതികള്‍ ഇവരുടെ സഹായത്തിനെത്തിയത്.
മറ്റൊരു താമശയെന്തെന്നാല്‍ സ്ഥലത്തുണ്ടായിരുന്ന പല പുരുഷന്മാരും രംഗം കണ്ട് രസിച്ചതല്ലാതെ യുവതികളെ സഹായിക്കാനോ യുവാവിനെ രക്ഷിക്കാനോ എത്തിയില്ലെന്നതാണ്.


Click it and Unblock the Notifications