ഫോട്ടോയെടുത്ത യുവാവിന്റെ ഫോണ്‍ യുവതി നശിപ്പിച്ചു
മാവേലിക്കര: ക്ഷേത്രദര്‍ശനത്തിനിടയില്‍ യുവതിയുടെ ഫോട്ടോയെടുത്ത യുവാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ചു.
മുതുകുളം സ്വദേശി സുനീഷ്(30)ആണ് പിടിയിലായത്. ഏവൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ ബാങ്കുദ്യോഗസ്ഥയുടെ ചിത്രമാണ് ഇയാള്‍ സ്വന്തം മൊബൈലില്‍ എടുത്തത്.
യുവാവ് തന്റെ ചിത്രമെടുത്തതായി മനസ്സിലാക്കിയ യുവതി സ്വന്തം സ്‌കൂട്ടറില്‍ ഇയാളെ പിന്തുടര്‍ന്ന് ചെട്ടികുളങ്ങരക്ഷേത്രത്തിന്റെ പരിസരത്തുവച്ച് പിടികൂടുകയായിരുന്നു.
ചെട്ടികുളങ്ങരയില്‍ വച്ചും ഇയാള്‍ യുവതിയുടെ ചിത്രമെടുക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് യുവതി ഇയാളുടെ കയ്യില്‍ നിന്നും മൊബൈല്‍ പിടിച്ചുവാങ്ങി മെമ്മറി കാര്‍ഡ് ഊരിയെടുത്ത് മൊബൈല്‍ നിലത്തെറിഞ്ഞ് പൊട്ടിച്ചു.
ഇതിനിടെ ബഹളം കേട്ട് ക്ഷേത്ര ദര്‍ശനത്തിനെത്തിയവരും നാട്ടുകാരും ചേര്‍ന്ന് യുവാവിനെ പിടികൂടുകയായിരുന്നു. അമ്മയ്‌ക്കൊപ്പമാണ് യുവാവ് ക്ഷേത്രത്തിലെത്തിയിരുന്നത്. യുവാവിനെയും മാതാവിനെയും പാലീസ് സ്‌റ്റേഷനില്‍ എത്തിച്ചെങ്കിലും മുന്‍ എസ്.ഐയുടെ മകനായ പ്രതിയ്‌ക്കെതിരേ നടപടിയെടുക്കാന്‍ എസ്.ഐ. തയ്യാറായില്ല.
തുടര്‍ന്നു സി.ഐയെ കണ്ടു യുവതി പരാതി കൊടുത്ത ശേഷമാണു കേസെടുത്തത്. ഏവൂര്‍ ക്ഷേത്രദര്‍ശനത്തിന് എത്തുന്ന യുവതികളുടെ ചിത്രം മൊബൈല്‍ ഫോണില്‍ പകര്‍ത്തുന്ന സംഘമുള്ളതായി നാട്ടുകാര്‍ പരാതിപ്പെട്ടിരുന്നു. ഇയാളും ഈ സംഘത്തില്‍പെട്ടതാണെന്ന് പറയപ്പെടുന്നു.












Click it and Unblock the Notifications