പോപ്പിനെതിരെ ഗൂഢാലോചന: 6 പേര്‍ അറസ്റ്റില്‍

26നും 50നും ഇടയില്‍ പ്രായം വരുന്ന ഇവരെ സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡ് പോലീസ് മദ്ധ്യലണ്ടനില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. ഇവരെ ചോദ്യം ചെയ്തു വരികയാണ്.
അറസ്റ്റിലായവര്‍ വിദേശ പൗരന്മാരാണെന്ന് മാത്രമാണ് അധികൃതര്‍ ഇതു വരെ വെളിപ്പെടുത്തിയത്. എന്നാല്‍ തെരുവ് ശുചീകരണകരാര്‍ എടുത്തിട്ടുള്ള കമ്പനിക്കു വേണ്ടി ജോലിചെയ്യുന്ന അള്‍ജീരിയക്കാരാണ് അറസ്റ്റിലായതെന്ന് സൂചനയുണ്ട്. പിടിയിലായവര്‍ ബ്രിട്ടീഷ് പൗരന്മാരല്ലെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. മറ്റു ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത് ഇവര്‍ അറബ് വംശജരാണെന്നാണ്.
വെള്ളിയാഴ്ച പുലര്‍ച്ചെ നടന്ന അറസ്റ്റിനെ തുടര്‍ന്ന് വിവിധ കേന്ദ്രങ്ങളില്‍ പൊലീസ് റെയ്ഡ് നടത്തി. സംഭവത്തെ തുടര്‍ന്ന് ബ്രിട്ടനില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ മാര്‍പാപ്പക്കുള്ള സുരക്ഷാ സന്നാഹങ്ങള്‍ ശക്തിപ്പെടുത്തി.












Click it and Unblock the Notifications