ഗ്രൗണ്ട് സീറോയില്‍ പള്ളി 10ല്‍ 6പേരും എതിര്
ന്യൂയോര്‍ക്ക്: ഗ്രൗണ്ട് സീറോയില്‍ മുസ്ലീം പള്ളി പണിയുന്നതിന് ഭൂരിഭാഗം അമേരിക്കക്കാരും എതിരാണെന്ന് വീണ്ടും സര്‍വ്വേ റിപ്പോര്‍ട്ട്.
ഫോക്‌സ് ന്യൂസ് നടത്തിയ സര്‍വേയില്‍ പ്രതികരിച്ച 61 ശതമാനം അമേരിക്കക്കാരും പള്ളി പണിയുന്നതിനെ അനുകൂലിക്കുന്നില്ല. പത്തില്‍ ആറു പേര്‍ എന്നനിലയില്‍ മുസ്ലീം പള്ളി പണിയുന്നത് തെറ്റാണെന്നാണ് അഭിപ്രായപ്പെട്ടിരിക്കുന്നത്.
വെറും 32 ശതമാനം പേര്‍ മാത്രാമാണ് പള്ളി പണിയലിനെ അനുകൂലിക്കുന്നത്. പള്ളി നിര്‍മ്മിക്കുന്നതിനെ കുറിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇടയിലും വ്യക്തമായ ചേരിതിരിവ് ഉണ്ടായിട്ടുണ്ട്.
അമ്പത് ശതമാനം ഡെമോക്രാറ്റുകള്‍ പദ്ധതിയെ അനുകൂലിച്ചപ്പോള്‍ റിപ്പബ്ലിക്കന്‍മാരില്‍ വെറും 15 ശതമാനം മാത്രമാണ് അനുകൂല നിലപാട് രേഖപ്പെടുത്തിയത്. സ്വതന്ത്രരില്‍ 56 ശതമാനവും പള്ളിനിര്‍മ്മാണത്തിന് എതിര്‍പ്പ് രേഖപ്പെടുത്തി.
ഗ്രൗണ്ട് സീറോയിലെ പള്ളിനിര്‍മ്മാണത്തിന് എതിരായ വികാരം പ്രകടിപ്പിയ്ക്കുന്നുണ്ടെങ്കിലും മുസ്ലീങ്ങള്‍ക്ക് പള്ളിയും ഇസ്ലാമിക സാംസ്‌കാരിക കേന്ദ്രവും നിര്‍മ്മിക്കാനുള്ള അവകാശമുണ്ടെന്ന് യുഎസിലെ 72 ശതമാനം വോട്ടര്‍മാരും കരുതുന്നുണ്ട്്
ഇതിന് മുമ്പ് ഓഗസ്റ്റില്‍ നടത്തിയ സര്‍വെയില്‍ ഇത്തരത്തിലുള്ള അഭിപ്രായം പ്രകടിപ്പിച്ചത് വെറും 61 ശതമാനം മാത്രമായിരുന്നു.
ലോകമെമ്പാടുമുള്ള മുസ്ലീങ്ങള്‍ ഭീകരതയ്‌ക്കെതിരെയുള്ള യുദ്ധത്തില്‍ അമേരിക്കയെ പിന്തുണയ്ക്കുമെന്ന് 37 ശതമാനം പേരും ഭീകരരെ പിന്തുണയ്ക്കുമെന്ന് 35 ശതമാനവും പ്രതികരിച്ചു.
ഗ്രൗണ്ട് സീറോയില്‍ മുസ്ലീം പള്ളി പണിയുന്നത് അമേരിക്കയില്‍ വന്‍ പ്രശ്‌നമായി മാറുകയാണ്. ഇതിന്റെ പേരില്‍ അനുദിനം ഒട്ടേറെ സര്‍വ്വേകളും അഭിപ്രയാവോട്ടെടുപ്പുകളുമാണ് നടക്കുന്നത്. അമേരിക്കയിലെ ടിവി ചാനലുകളിലും ഇതുസംബന്ധിച്ച ടോക് ഷോകളും മറ്റും കൂടുകയാണ്.












Click it and Unblock the Notifications