3കുട്ടികളെ ഡ്രൈവര്‍ ഒന്നര വര്‍ഷം പീഡിപ്പിച്ചു
ദില്ലി: സ്‌കൂള്‍ വാനിന്റെ ഡ്രൈവര്‍ മൂന്നു കുട്ടികളെ പീഡിപ്പിച്ചതായി പരാതി. ഒരു പെണ്‍കുട്ടിയും രണ്ട് ആണ്‍കുട്ടികളുമാണ് ഡ്രൈവറുടെ പ്രകൃതിവിരുദ്ധ പീഡനങ്ങള്‍ക്ക് ഇരകളായത്.
കഴിഞ്ഞ ഒന്നരവര്‍ഷമായി പീഡനം നടന്നുവരുകയാണെന്ന് കുട്ടികളുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
പെണ്‍കുട്ടി ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. ആണ്‍കുട്ടികളില്‍ ഒരാള്‍ മൂന്നാം ക്ലാസിലും മറ്റൊരാള്‍ അഞ്ചാം ക്ലാസിലുമാണ് പഠിക്കുന്നത്. ഇവര്‍ സഹോദരങ്ങളാണ്.
ദില്ലിയിലെ പ്രസാദ് നഗറിലാണ് ഇവര്‍ താമസിക്കുന്നത്. രണ്ട് പ്രമുഖ സ്‌കൂളുകളില്‍ പഠിക്കുന്ന കുട്ടികളെ ലളിത്(22)എന്ന ഡ്രൈവറാണ് വാനില്‍ സ്‌കൂളില്‍ കൊണ്ടുവിടാറുള്ളത്.
സ്‌കൂള്‍ വിട്ടുകഴിഞ്ഞാള്‍ ഇയാള്‍ തങ്ങളെ വീട്ടില്‍ കൊണ്ടുപോയി മദ്യം തന്ന് മയക്കി ലൈംഗികമായി പീഡിപ്പിക്കാറുണ്ടെന്നാണ് കുട്ടികള്‍ പറയുന്നത്. പരാതിപ്രകാരം ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.












Click it and Unblock the Notifications