കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാര്‍പ്പാപ്പ വന്നപ്പോള്‍ മേഘത്തിന് പ്രാവിന്റെ രൂപം

  • By Lakshmi
Google Oneindia Malayalam News

Dove shaped Cloude
ലണ്ടന്‍: മാര്‍പാപ്പയുടെ ബ്രിട്ടണ്‍ സന്ദര്‍ശനത്തിനിടെ ആകാശത്ത് പ്രാവിന്റെ രൂപത്തില്‍ മേഘങ്ങള്‍ രൂപപ്പെട്ടത് അത്ഭുതമായി.

മാര്‍പ്പാപ്പയുടെ സന്ദര്‍ശനത്തിന് ദൈവം അനുഗ്രഹം ചൊരിഞ്ഞതായാണ് വിശ്വാസികള്‍ ഇതിനെ കാണുന്നത്.

ബ്രിസ്‌റ്റോളിന് സമീപം വെസ്റ്റ്‌ബെറി ഓണ്‍ട്രിംമില്‍ താമസിക്കുന്ന ജോണ്‍ ഗ്രേ എന്ന ആര്‍ എ എഫ് ഫോട്ടോഗ്രാഫറാണ് ഈ ദൃശ്യം പകര്‍ത്തിയിരിക്കുന്നത്. 69 വയസ്സുകാരനായ ജോണ്‍ തന്റെ പൂന്തോട്ടത്തില്‍ നിന്നപ്പോഴാണ് പ്രാവ് രൂപത്തിലുള്ള മേഘത്തിന്റെ ദൃശ്യം ആദ്യമായി കണ്ടത്.

ദൃശ്യം കണ്ണിലുടക്കിയ ഉടന്‍ അദ്ദേഹം അത് തന്റെ ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തു. സെപ്റ്റംബര്‍ 15ന് ബുധനാഴ്ച വൈകുന്നേരമായിരുന്നു സംഭവം.

ക്ലൗഡ്മ പ്രീസിയേഷന്‍ സൊസൈറ്റി അംഗം കൂടിയായ ഇദ്ദേഹം ഈ രൂപത്തെ ബൈബിളില്‍ പ്രതിപാദിക്കുന്ന പ്രാവിനോടാണ് ഉപമിക്കുന്നത്.

സമാധാനത്തിന്റെ സന്ദേശവുമായി മാര്‍പാപ്പ എത്തിയപ്പോള്‍ സമാധാനത്തിന്റെ രൂപമായ പ്രാവ് തെളിഞ്ഞത് ലോകസമാധാനത്തിനായുള്ള മാര്‍പാപ്പയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ദൈവത്തിന്റെ അദൃശ്യകരങ്ങള്‍ നല്കുന്ന പരിപാലനയാണയാണ് കാണിക്കുന്നതെന്നും വിശ്വാസികള്‍ പറയുന്നു.

പരിശുദ്ധാത്മാവിന്റെ പ്രതീകമായിട്ടാണ് ആദിമ കാലം മുതല്‍ കത്തോലിക്കാ സഭ പ്രാവിനെ കണക്കാക്കുന്നത്. മാത്രമല്ല, സ്‌നാപകയോഹന്നാന്‍ ജോര്‍ദ്ദാന്‍ നദിയില്‍ വച്ച് യേശുവിന് ജ്ഞാനസ്‌നാനം നല്‍കിയപ്പോള്‍ പരിശുദ്ധാത്മാവ് പ്രാവിന്റെ രൂപത്തില്‍ പറന്നിറങ്ങിയതായും ബൈബിളില്‍ പറയുന്നുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X