ഐടി വിസ: ഇന്ത്യ അമേരിക്കയെ ആശങ്ക അറിയിച്ചു

നവംബറില്‍ ഒബാമ ഇന്ത്യ സന്ദര്‍ശിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഒരുക്കങ്ങള്‍ ചര്‍ച്ചചെയ്യുന്നതിന് അമേരിക്കയിലെത്തിയതായിരുന്നു നിരുപമ.
ഹില്ലരി ക്ലിന്റണുമായും ദേശീയ സുരക്ഷാ ഉപദേഷ്ടാവായ ജെയിംസ് ജോണ്‍സുമായും അവര്‍ ചര്‍ച്ച നടത്തി.
മെക്‌സിക്കോ അതിര്‍ത്തിയിലെ സൈനിക പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി ധനം സ്വരൂപിക്കാനാണ് അമേരിക്ക എച്ച് 1,എച്ച് 1 ബി വിസകളുടെ നിരക്ക് ഉയര്‍ത്തിയത്.
ഇത് ഇന്ത്യയിലെ ഐടി സ്ഥാപനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് നേരത്തേ തന്നെ ഇന്ത്യ ആശങ്കയുയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഏതാനും ദിവസം മുമ്പ് ജോലികള്‍ക്ക് പുറം കരാര്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ക്ക് നികുതിയിളവ് നല്‍കില്ലെന്ന് പ്രസിഡന്റ് ബരാക് ഒബാമ പ്രഖ്യാപിച്ചത്. ഇതും ഇന്ത്യന്‍ ഐടി വ്യവസായത്തെ ബാധിക്കും.












Click it and Unblock the Notifications