ഇന്ത്യക്കാര്‍ മിടുക്കന്മാരെന്ന് ഒബാമ വീണ്ടും

കഴിഞ്ഞ ദിവസം ബാംഗ്ലൂരിലെ വിദ്യാര്‍ഥികള്‍ മിടുക്കരാണെന്നും അവരെ കവച്ചുവയ്ക്കാന്‍ അമേരിക്കക്കാര്‍ അധ്വാനിയ്ക്കണമെന്നും പറഞ്ഞതിന് പിന്നാലെയാണ് ഒബാമ വീണ്ടും ഇതേ പ്രസ്താവന നടത്തിയിരിക്കുന്നത്.
നവംബറില്‍ കോണ്‍ഗ്രസ്സിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള ഫണ്ട് സമാഹരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിവുറ്റ പ്രതിഭകളുടെ ബലത്തില്‍ ഇന്ത്യയും ചൈനയും അമേരിക്കയെ മറികടന്ന് മുന്നോട്ടുപോവുകയാണെന്ന് അദ്ദേഹം പറഞ്ഞു. കടുത്ത മത്സരം നിലനില്‍ക്കുന്ന ആഗോള സാഹചര്യമാണിതെന്നു പറഞ്ഞ ഒബാമ അസാധാരണ വെല്ലുവിളിയാണ് തങ്ങള്‍ നേരിടുന്നതെന്നും സമ്മതിച്ചു.
അമേരിക്കയുടെ ആരോഗ്യവിദ്യാഭ്യാസ മേഖലയാകെ തകര്‍ന്നടിഞ്ഞിരിക്കുന്നു. കോളേജ് ഫീസും ആരോഗ്യരംഗത്തെ ചെലവും കുതിച്ചുയരുകയാണ്. ഈ സാഹചര്യത്തില്‍ കടുത്ത നടപടികള്‍ വേണ്ടിവരും. അവ അത്ര ജനപ്രിയ പരിപാടികളാവില്ല-ഒബാമ വ്യക്തമാക്കി.
ഇങ്ങനെയൊക്കെയാണെങ്കിലും അമേരിക്കയെപ്പറ്റി മുമ്പൊന്നുമില്ലാത്തത്ര പ്രതീക്ഷ തനിക്കിപ്പോഴുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications