നബിയുടെ ചിത്രം: വനിതാ കാര്‍ട്ടൂണിസ്റ്റ് ഒളിവില്‍
ന്യൂയോര്‍ക്ക്: അല്‍ ക്വയ്ദ ഭീഷണിയെ തുടര്‍ന്ന് യുഎസ് വനിതാ കാര്‍ട്ടൂണിസ്റ്റ് ഒളിവില്‍. ആര്‍ക്കും പ്രവാചകന്‍ മുഹമ്മദ് നബിയുടെ ചിത്രം വരയ്ക്കാമെന്നൊരു പേരിട്ട് ഫേസ്ബുക്കില്‍ ചിത്രരചന മേള സംഘടിപ്പിച്ച കാര്‍ട്ടൂണിസ്റ്റ് മോളി നോറിസാണ് ഒളിവില്‍പ്പോയിരിക്കുന്നത്.
പ്രവാചകന്റെ ചിത്രം വരയ്ക്കുന്നവര്‍ക്കു ഭീഷണി ഉയരുന്നതിനെതിരേ പ്രതിഷേധിക്കാനാണു നോറിസ് ഈ പരിപാടി സംഘടിപ്പിച്ചത്. നോറിസിനെതിരെ ചില മതപണ്ഡിതന്‍മാര്‍ ഫത്‌വ പുറപ്പെടുവിച്ചിരുന്നു.
ഇവര്‍ക്കെതിരെ വ്യാപക പ്രതിഷേധവും ഉയര്‍ന്നു. ഈ സാഹചര്യത്തില്‍ എഫ്ബിഐയാണു നോറിസിനോട് ഒളിവില്‍ പോകാന്‍ നിര്‍ദേശിച്ചത്. വേഷം മാറി നടക്കാനാണ് ഇവര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.












Click it and Unblock the Notifications