ബ്രിട്ടനിലെ തൊഴില്‍ രഹിതര്‍ ഇന്ത്യയില്‍ പോകട്ടെ
ലണ്ടന്‍: ബ്രിട്ടനിലെ തൊഴിലില്ലാത്ത ചെറുപ്പക്കാര്‍ ഇന്തയില്‍ വന്ന് വിവര സാങ്കേതിക വിദ്യയില്‍ പരിശീലനം നേടണമെന്ന് ബ്രിട്ടീഷ് ബിസിനസ് സെക്രട്ടറി വിന്‍സ് കേബിള്‍ അഭിപ്രായപ്പെട്ടു.
ഇത് കഴിഞ്ഞ് മടങ്ങിയെത്തിയാല്‍ അവര്‍ക്ക് ബ്രിട്ടനില്‍ മെച്ചപ്പെട്ട ജോലി ലഭിയ്ക്കും.
ലണ്ടനില്‍ പത്രപ്രവര്‍ത്തക അസോസിയേഷന്റെ ഒരു വിരുന്നിനിടയിലാണ് വിന്‍സ് ഇങ്ങനെ അഭിപ്രായപ്പെട്ടത്. ബ്രിട്ടനില്‍ നിന്ന് വരുന്ന യുവാക്കള്‍ക്ക് പരിശീലനം നല്‍കാന്‍ തയാറാണെന്ന് വിപ്രൊ മേധാവി അസിം പ്രേംജി പറഞ്ഞതായും വിന്‍സ് വ്യക്തമാക്കി.
ഇന്ത്യയില്‍ നിന്നും യുറോപ്യന്‍ യൂണിയന് പുറത്തുള്ള രാജ്യങ്ങളില്‍ നിന്നും ബ്രിട്ടനില്‍ ജോലിയ്ക്കെത്തുന്നവരുടെ എണ്ണം ഈയിടെ സര്‍ക്കാര്‍ നിയന്ത്രിച്ചിരുന്നു. ഇത് ബ്രിട്ടന്റെ സാമ്പത്തിക വളര്‍ച്ചെയെ തന്നെ ദോഷകരമായി ബാധിയ്ക്കുകയാണെന്നും വിന്‍സ് അഭിപ്രായപ്പെട്ടു.
വേണ്ടത്ര ആളുകളെ നിയമിയ്ക്കാന്‍ ആകാത്തതുകൊണ്ട് കമ്പനികള്‍ ജോലി വിദേശ നഗരങ്ങളിലേയ്ക്ക് മാറ്റുകയാണ് ഇപ്പോള്‍ ചെയ്യുന്നത്.












Click it and Unblock the Notifications