1000 വര്‍ഷം പഴക്കമുള്ള ചോളരാജന്റെ പ്രതിമ കണ്ടെത്തി
തഞ്ചാവൂര്‍: രാജ രാജ ചോള മഹാരാജാവിന്റെ ആയിരം വര്‍ഷം പഴക്കമുള്ള പ്രതിമ കണ്ടെത്തി. ബ്രഹദ്വീശ്വരര്‍ ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവൃത്തികള്‍ക്കിടെയാണ് പ്രതിമ കണ്ടെത്തിയതെന്ന് ഇന്ത്യന്‍ പുരാവസ്തു സര്‍വേ അധികൃതര്‍ അറിയിച്ചു.
ക്ഷേത്രത്തിന്റെ ഇടതുഭാഗം വൃത്തിയാക്കുന്നതിനിടെ തൊഴിലാളികളാണ് പ്രതിമ കണ്ടെത്തിയത്. കണ്ടെടുത്ത പ്രതിമയ്ക്ക് 1.5 അടി ഉയരമാണുള്ളത്.
ഇന്ത്യയിലെ ഏറ്റവും വലുപ്പമുള്ള ക്ഷേത്രങ്ങളിലൊന്നായ ബ്രഹദ്വീശ്വരര്‍ ക്ഷേത്രം 11-ാം നൂറ്റാണ്ടിലാണ് നിര്‍മ്മിച്ചത്. ചോള രാജാവാണ് ക്ഷേത്രത്തിന്റെ സ്ഥാപകന്‍. സഹസ്രാബ്ദം പിന്നിടുന്ന ക്ഷേത്രത്തിന്റെ വാര്‍ഷികാഘോഷങ്ങള്‍ സെപ്റ്റംബര്‍ 24-26 തീയതികളില്‍ നടത്താന്‍ നേരത്തെ തീരുമാനിച്ചിരുന്നു.












Click it and Unblock the Notifications