ദില്ലിയില്‍ വെടിവെപ്പ്: 2 വിദേശികള്‍ക്ക് പരിക്ക്

മോട്ടോര്‍സൈക്കിളിലെത്തിയ രണ്ടു പേരാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് അധികൃതര്‍ അറിയിച്ചു. ജുമാ മസ്ജിദിന്റെ മൂന്നാം നമ്പര്‍ ഗേറ്റിന് സമീപത്താണ് വെടിവെപ്പ് നടന്നത്. പരിക്കേറ്റ വിദേശീയരെ ലോക് നായക് ജയ്പ്രകാശ് നാരായണ്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിയ്ക്കുകയാണ്.
ഒരു പുരുഷനും വനിതയ്ക്കുമാണ് വെടിയേറ്റത്. .ഹെല്‍മെറ്റ് ധരിച്ചെത്തിയവരാണ് വെടിവെപ്പ് നടത്തിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. കോമണ്‍വെല്‍ത്ത് ഗെയിംസിന് മുന്നോടിയായി ജനങ്ങളില്‍ ഭീതിപരത്താനുള്ള ശ്രമത്തിന്റെ ഭാഗമാകാം വെടിവെപ്പെന്ന് ജുമാ മസ്ജിദ് ഇമാം പറഞ്ഞു. പരുക്കേറ്റവരുടെ നില ഗുരുതരമല്ലെന്നും ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ഡല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിത് പറഞ്ഞു












Click it and Unblock the Notifications