കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയില്‍ വെടിവെപ്പ്: 2 വിദേശികള്‍ക്ക് പരിക്ക്

  • By Ajith Babu
Google Oneindia Malayalam News

Two foreigners injured in firing near Jama Masjid in Delhi
ദില്ലി: ദില്ലി നഗരത്തില്‍ വെടിവെപ്പ്. ജുമാമസ്ജിദിന് മുന്നില്‍ നടന്ന വെടിവെപ്പില്‍ രണ്ട് തായ്‌വാന്‍ സ്വദേശികള്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച രാവിലെ 11.55ഓടെയാണ് വെടിവെപ്പുണ്ടായത്. വിദേശികള്‍ സഞ്ചരിച്ച ബസിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

മോട്ടോര്‍സൈക്കിളിലെത്തിയ രണ്ടു പേരാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് അധികൃതര്‍ അറിയിച്ചു. ജുമാ മസ്ജിദിന്റെ മൂന്നാം നമ്പര്‍ ഗേറ്റിന് സമീപത്താണ് വെടിവെപ്പ് നടന്നത്. പരിക്കേറ്റ വിദേശീയരെ ലോക് നായക് ജയ്പ്രകാശ് നാരായണ്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിയ്ക്കുകയാണ്.

ഒരു പുരുഷനും വനിതയ്ക്കുമാണ് വെടിയേറ്റത്. .ഹെല്‍മെറ്റ് ധരിച്ചെത്തിയവരാണ് വെടിവെപ്പ് നടത്തിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. കോമണ്‍വെല്‍ത്ത് ഗെയിംസിന് മുന്നോടിയായി ജനങ്ങളില്‍ ഭീതിപരത്താനുള്ള ശ്രമത്തിന്റെ ഭാഗമാകാം വെടിവെപ്പെന്ന് ജുമാ മസ്ജിദ് ഇമാം പറഞ്ഞു. പരുക്കേറ്റവരുടെ നില ഗുരുതരമല്ലെന്നും ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ഡല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിത് പറഞ്ഞു

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X