പുതിയ മെഡി. കോളെജ്: ചട്ടങ്ങള്‍ ഉദാരമാക്കുന്നു

പുതുതായി മെഡിക്കല്‍ കോളജ് സ്ഥാപിക്കാന്‍ 10 ഏക്കര്‍ സ്ഥലം മതിയെന്നും ഒരു വര്‍ഷം 250 വിദ്യാര്‍ഥികള്‍ക്ക് വരെ പ്രവേശനം നല്‍കാമെന്നുമാണ് പ്രധാന ശുപാര്‍ശ. നിലവില്‍ 20-25 ഏക്കര്‍ ഭൂമി വേണം ഇതിന്. മെഡിക്കല്‍ കൗണ്‍സിലിന്റെ ബോര്‍ഡ് ഓഫ് ഗവേണേഴ്‌സ് ആണ് ഈ ശിപാര്‍ശകള്‍ സമര്‍പ്പിച്ചതെന്ന് ശനിയാഴ്ച വൈകീട്ട് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ആസ്ഥാനത്ത് വാര്‍ത്താസമ്മേളനത്തില്‍ ചെയര്‍ പേഴ്‌സണ്‍ ശിവകുമാര്‍ സരിന്‍ അറിയിച്ചു.
മെഡിക്കല്‍ കോളജ് അധ്യാപകരുടെ വിരമിക്കല്‍ പ്രായം 65ല്‍ നിന്ന് 70 ആക്കി ഉയര്‍ത്തണമെന്നാണ് മറ്റൊരു ശുപാര്‍ശ.
രാജ്യത്ത് ഏഴര ലക്ഷം ഡോക്ടര്‍മാരുടെ കുറവുണ്ട്. ഇപ്പോള്‍ ഒരു വര്‍ഷം 35,000 ഡോക്ടര്‍മാരാണ് പുറത്തുവരുന്നത്. പുതിയ ശുപാര്‍ശകള്‍ നടപ്പാക്കിയാല്‍ പ്രതിവര്‍ഷം പുറത്തുവരുന്ന ഡോക്ടര്‍മാരുടെ എണ്ണത്തില്‍ 8000 മുതല്‍ 10,000 വരെ വര്‍ധനയുണ്ടാകും. ഇതിന് അഞ്ചു വര്‍ഷത്തിനുള്ളില്‍ പുതുതായി 500 മെഡിക്കല്‍ കോളജുകള്‍ രാജ്യത്തുണ്ടാവേണ്ടി വരും.
അടിസ്ഥാന സൗകര്യങ്ങളിലും രോഗി-വിദ്യാര്‍ഥി അനുപാതത്തിലുമാണ് കാതലായ മാറ്റങ്ങള്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. മെഡിക്കല്‍ കൗണ്‍സില്‍ സര്‍ക്കാറിന് സമര്‍പ്പിച്ച ഈ ശുപാര്‍ശകളില്‍ സര്‍ക്കാര്‍ ആക്ഷേപങ്ങളും അഭിപ്രായങ്ങളും സ്വീകരിക്കും.












Click it and Unblock the Notifications