മദനിയുടെ മുന്‍ അംഗരക്ഷകന്‍ മൊഴി നല്‍കി

മലപ്പുറം എആര്‍ ക്യാമ്പിലെ കോണ്‍സ്റ്റബിള്‍ ഷാജഹാനാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കിയത്.
ചോദ്യം ചെയ്യല്‍ മൂന്ന് മണിക്കൂര്‍ നീണ്ടുനിന്നു. മദനിയുടെ മറ്റ് മുന്‍ അംഗരക്ഷകരായിരുന്ന ബഷീര്‍, സജീവ്, നബീല്‍ എന്നിവരെ തിങ്കളാഴ്ചയ്ക്കുള്ളില്‍ ചോ്ദയം ചെയ്യും.
കോഴിക്കോട് മുക്കത്ത് ചികില്‍സയില്‍ കഴിയുന്നതിനിടെ മദനി കുടകില്‍ പോയി തടിയന്റവിട നസീറിനെ കണ്ടിരുന്നോ എന്നതിനെക്കുറിച്ച് അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് ഷാജഹാനെ ചോദ്യം ചെയ്തത്.
ഷാജഹാന്‍ ഉള്‍പ്പെടെ മദനിയുടെ നാല് അംഗരക്ഷകരും ഒരാഴ്ചക്കകം ഹാജരാകണമെന്ന് ബാംഗൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ നോട്ടീസ് നല്‍കിയിരുന്നു.












Click it and Unblock the Notifications