അയോധ്യ വിധി: മാധ്യമങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശം

പ്രകോപനപരവും ഏതെങ്കിലും മതവിഭാഗങ്ങള്‍ക്ക് ആക്ഷേപമുണ്ടാക്കുന്നതുമായ വാര്‍ത്തകള്‍ പാടില്ലെന്നതുള്‍പ്പെടെ വ്യക്തമായ മാനദണ്ഡങ്ങള്‍ എന്‍ബിഎ പുറത്തിറക്കി. വിധിയെക്കുറിച്ച് ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും ബാബറി മസ്ജിദ് തകര്‍ക്കപ്പെടുന്നതിന്റെ ഫയല്‍ ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്യരുതെന്നുമാണ് പ്രധാന നിര്‍ദേശം.
സാമുദായിക സൗഹാര്‍ദത്തിന് ഉലച്ചില്‍ വരുത്തുന്ന ഒന്നും വാര്‍ത്തകളിലുണ്ടാകരുത്. വിധി ന്യായത്തില്‍ ആഹ്ലാദിയ്ക്കുന്നതോടെ പ്രതിഷേധിയ്ക്കുന്നതോ ആയ ദൃശ്യങ്ങള്‍ കാണിക്കരുത്. വിഷയത്തിന്റെ വൈകാരികമായ തീവ്രത കണക്കിലെടുത്ത് റിപ്പോര്‍ട്ടിങില്‍ കൂടുതല്‍ സംയമനം പാലിക്കണമെന്നും എന്‍ബിഎ നിര്‍ദേശിയ്ക്കുന്നു.
നിര്‍ദ്ദേശങ്ങള്‍ ലംഘിക്കപ്പെട്ടാല്‍ കടുത്ത നടപടി നേരിടേണ്ടിവരുമെന്നും വരും ദിവസങ്ങളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും എന്‍ബിഎ വ്യക്തമാക്കി.












Click it and Unblock the Notifications