ആല്‍ബം ചിത്രീകരണത്തിന്റെ മറവില്‍ പെണ്‍വാണിഭം
കോഴിക്കോട്: വീഡിയോ ആല്‍ബം ചിത്രീകരണത്തിന്റെ മറവില്‍ നടക്കുന്ന പെണ്‍വാണിഭസംഘത്തെക്കുറിച്ചു പോലീസ് അന്വേഷണം തുടങ്ങി.
അല്‍ബം ചിത്രീകരിക്കാനെന്ന വ്യാജേനയെത്തുന്നവര്‍ക്കു പെണ്‍കുട്ടികളെ വിവിധ ഇടങ്ങളില്‍ എത്തിച്ചു കാഴ്ചവയ്ക്കുന്ന സംഘത്തെക്കുറിച്ച് ഒരു സ്വകാര്യ ചാനല്‍ പുറത്തുവിട്ട വാര്‍ത്തയെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്.
കോഴിക്കോട് സ്വദേശിയും നൂറോളം ആല്‍ബങ്ങളുടെ കോ ഓര്‍ഡിനേറ്ററുമായിരുന്ന ഒരാളാണ് വാര്‍ത്താസംഘം ആവശ്യപ്പെട്ടതു പ്രകാരം കോഴിക്കോട്ടെ ഒരു ഹോട്ടല്‍ മുറിയില്‍ പാലക്കാട്ടു നിന്നും രണ്ടു പെണ്‍കുട്ടികളെ എത്തിച്ചത്.
35,000 രൂപയായിരുന്നു ആല്‍ബം ചിത്രീകരണത്തിനായി ആവശ്യപ്പെട്ടത്. 25,000 രൂപ ആല്‍ബത്തിന്റെ ചിത്രീകരണത്തിനും ബാക്കി പെണ്‍കുട്ടികള്‍ക്കു നല്‍കാനും ധാരണായി. എന്നാല്‍ വാര്‍ത്താ സംഘം രഹസ്യ കാമറയില്‍ പകര്‍ത്തിയ രംഗം പുറത്തുവിട്ടതോടെ കോഓര്‍ഡിനേറ്റര്‍ ഒളിവില്‍ പോയിരിക്കുകയാണ്. ഇയാളെ പിടികൂടാനുള്ള ശ്രമം പോലീസ് ആരംഭിച്ചിട്ടുണ്ട്. വിഷയത്തില്‍ വനിതാ കമ്മിഷനും ഇടപെട്ടിട്ടുണ്ട്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരെ ആല്‍ബനിര്‍മാണത്തിന്റെ മറവില്‍ പെണ്‍വാണിഭത്തിന് ഇരയാക്കുന്നുണ്ടെന്നാണ് പരാതി.












Click it and Unblock the Notifications