കനിഷ്‌ക: ഇന്ദ്രജിത് സിങ് കള്ളസത്യം പറഞ്ഞു

വിചാരണയ്ക്കിടെ സിങ് നല്‍കിയ വിവരങ്ങള്‍ തെറ്റാണെന്ന് ബ്രിട്ടീഷ് കൊളംബിയ സുപ്രീം കോടതി നിയോഗിച്ച അന്വേഷണ സമിതിയാണ് കണ്ടെത്തിയത്. കുറ്റം തെളിഞ്ഞതോടെ സിങിന് 14 വര്‍ഷം വരെ തടവു ശിക്ഷ ലഭിച്ചേക്കാമെന്നും വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ബോംബ് സ്‌ഫോടന കേസില്‍ 2003ല്‍ സിങിന് അഞ്ചു വര്‍ഷം തടവ് ശിക്ഷ ലഭിച്ചിരുന്നു. കനിഷ്‌ക ദുരന്ത കേസില്‍ ശിക്ഷിക്കപ്പെട്ട ഏകവ്യക്തി കൂടിയാണ് ഇന്ദ്രജിത്ത് സിങ്.
1985 ജൂണ്‍ 23ന് ആയിരുന്നു ടൊറന്റോ, മോണ്‍ട്രിയാല്‍, ലണ്ടന്‍ വഴി ദില്ലിയിലുള്ള യാത്രയ്ക്കിടെ കനിഷ്‌ക വിമാനം ഭീകരര്‍ ബോംബ് വച്ച് തകര്‍ത്തത്. കാനഡ പൗരത്വമുള്ള ഇന്ത്യക്കാരായിരുന്നു മരിച്ചവരേറെയും.
അപകടം നടന്ന അതേദിവസം തന്നെ മറ്റൊരു എയര്‍ഇന്ത്യാ വിമാനം തകര്‍ക്കാന്‍ സ്ഥാപിച്ച ബോംബ് ടോക്യോ വിമാനത്താവളത്തില്‍വച്ച് പൊട്ടി രണ്ട് വിമാനത്താവള ജീവനക്കാര്‍ മരിച്ചിരുന്നു.












Click it and Unblock the Notifications