ഭാരതി മൊബൈല്‍ ഹാന്റ്സെറ്റ് ഇറക്കുന്നു
ദില്ലി: ഇന്ത്യയിലെ പ്രധാന മൊബൈല്‍ സേവന ദാതാവായ ഭാരതി ഹാന്റ്സെറ്റ് വിപണന രംഗത്തേയ്ക്കിറങ്ങുന്നു. ഭാരതിയുടെ ഫോണ്‍ നിര്‍മാണ കമ്പനിയായ ബീടെല്‍ ആണ് പുതിയ സംരംഭം തുടങ്ങുന്നത്. വിലകുറഞ്ഞ ഹാന്റ്സെറ്റുകള്‍ ഉല്പാദിപ്പിച്ച് വില്‍ക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.
1750 രൂപയ്ക്കും 7000 രൂപയ്ക്കും ഇടയിലുള്ള എട്ട് ഹാന്റ്സെറ്റുകളാണ് ആദ്യമായി ബീടെല്‍ വിപണിയില്‍ ഇറക്കിയത്. ഈ എട്ട് ഹാന്റ് സെറ്റുകളിലും ഡ്യൂവല്‍ സിം, എഫ്എം, ക്യാമറ എന്നീ സൗകര്യങ്ങള്‍ ഉണ്ട്. ഈ വിലയ്ക്കുള്ള ഫോണുകളുടെ വിപണി വര്‍ഷം തോറും 30 ശതമാനം വര്‍ദ്ധനയാണ് കാണിയ്ക്കുന്നത്. മികച്ച സൗകര്യങ്ങളുള്ള വിലകുറഞ്ഞ ഫോണുകള്‍ വിപണിയില്‍ എത്തിയ്ക്കുകയാണ് ലക്ഷ്യമെന്ന ഭാരതി ഗ്രൂപ്പ് കമ്പനിയായ ബീടെല്‍ ടെലിടെക്ക് എക്സിക്യൂട്ടീവ് ഡയറക്ടറും സിഇഒയുമായ വിനോദ് സാഹ്നി പറഞ്ഞു.
എല്ലാ വര്‍ഷവും ഇന്ത്യയിലേയ്ക്ക് ഇറക്കുമതി ചെയ്യുന്നത് 13 കോടി മൊബൈല്‍ ഫോണുകളാണ്. ഇപ്പോള്‍ ഹാന്റ്സെറ്റ് വിപണിയിലെ വമ്പന്മാര് നോകിയ, സാംസങ്, മോട്ടോറോള, സോണി എറിക്സണ് എന്നീ കമ്പനികളാണ്. ഇന്ത്യന്‍ കമ്പനികളായ മൈക്രോമാക്സ്, കാര്‍ബണ്‍ എന്നിവയും മികച്ച് തുടക്കം കുറിച്ചിട്ടുണ്ട്.
ബീടെല്‍ ഇറക്കുന്ന ചില ഫോണുകളില്‍ മൂന്ന് സിം സൗകര്യം ഉണ്ടാവും. രണ്ട് ജിഎസ്എം സിമ്മും ഒരു സിഡിഎം എ സിമ്മുമായിരിയ്ക്കും ഇത്.
-
അങ്കമാലി-കുണ്ടന്നൂർ ഗ്രീൻഫീൽഡ് ബൈപ്പാസ്; അരൂർ വരെ നീട്ടാൻ ആലോചന, 50 കി.മീ ആവും, പുതിയ പാലവും? -
മൊണാലിസയ്ക്കായി 42 ലക്ഷം ചെലവാക്കി, 10 കോടി വായ്പയെടുത്തു; സംവിധായകന് സനോജ് മിശ്ര -
'നടിയായാല്‍ പ്രശസ്തിയുമുണ്ടാകുമെന്ന് കരുതി..'; മൊണാലിസയെ നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് പിതാവ് -
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി -
ഗ്യാസ് ക്ഷാമത്തെ തോല്പിക്കാന് ബെംഗളൂരുവിന്റെ കിടിലന്‍ ഐഡിയ; ഗ്യാസ് സ്വന്തം നിലയില്‍ ഉല്പാദിപ്പിക്കും -
ഗണേഷിന് ഒപ്പം ഉണ്ടായിരുന്നത് വനിതാ ഡോക്ടറാണെന്ന്,അങ്ങനെയുള്ള ആൾ അത് ചെയ്യുമോ';ശാന്തിവിള ദിനേശ് -
കലാഭവന്‍ സരിഗയെ അപമാനിച്ചു? മറുപടിയുമായി ശങ്കര്‍: ഞാന്‍ ഉദ്ദേശിച്ചത് ഇങ്ങനെ: വിളിച്ച് സോറി പറഞ്ഞു -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
'മമ്മൂട്ടിയോടെന്ന പോലെ മാപ്പ് പറയണമെന്നല്ല, ഇനി ഉപദ്രവിക്കരുതെന്ന് പറയണം', മുഖ്യമന്ത്രിയോട് പ്രേംകുമാർ -
ബെംഗളൂരുകാർക്ക് ആശ്വാസം; സിൽക്ക് ബോർഡിലെ ഡെബിൾ ഡെക്കർ മേൽപ്പാലം ഉടൻ പൂർണമായി തുറക്കും -
'മീനാക്ഷിയെ കളഞ്ഞില്ലേ, ആർക്ക് വേണ്ടിയാണ് ഈ സമ്പാദിച്ച് കൂട്ടുന്നത്; മഞ്ജു വാര്യർക്ക് അധിക്ഷേപം..മറുപടി -
വജ്രായുധവുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാം..പക്ഷെ ഒരേയൊരു ഡിമാൻ്റ്..യുഎസ് പെടും?;കുറിപ്പ്












Click it and Unblock the Notifications