ഇന്‍ഫൊപാര്‍ക്ക് വികസിപ്പിയ്ക്കുന്നു
കൊച്ചി: ഇന്‍ഫൊപാര്‍ക്കിന്റെ രണ്ടാം ഘട്ട വികസനത്തിന്റെ മാര്‍ഗ്ഗത്തിലാണ്. കുന്നത്തുനാട്, പുത്തന്‍കുരിശ് എന്നീ പ്രദേശങ്ങളിലേയ്ക്കാണ് ഇന്‍ഫൊ പാര്‍ക്കിന്റെ രണ്ടാം ഘട്ട വികസനം. ഈ പ്രദേശങ്ങളിലായി 160 ഏക്കര്‍ സ്ഥലം ഇതിനായി ഏറ്റെടുക്കുന്നതിനായി 50 കോടി രൂപ സര്‍ക്കാര്‍ നീക്കി വച്ചിട്ടുണ്ട്.
അമ്പലപ്പുഴ, ചേര്‍ത്തല, കൊരട്ടി എന്നിവിടങ്ങളില്‍ സ്ഥാപിയ്ക്കുന്ന സാറ്റലൈറ്റ് കേന്ദ്രങ്ങള്‍ക്ക് പുറമേയാണ് ഈ രണ്ടാ ഘട്ട വികസനം. 2011 ഓടെ രണ്ടാം ഘട്ടം പ്രവര്‍ത്തന സജ്ജമാവുമെന്നാണ് കരുതുന്നത്.
അന്തര്‍ദേശീയ നിലവാരത്തിലുള്ളതായിരിയ്ക്കും ഈ പുതിയ ഘട്ടത്തിലെ സൗകര്യങ്ങള്‍. ബിപിഒകള്‍ക്ക് പ്ലഗ്ഗ് ആന്റ് പ്ലെ സൗകര്യം ഉണ്ടാവും.ദേശീയ അന്തര്‍ദേശീയ ബിപിഒകള്‍ക്ക് ഇവിടെ പ്രവര്‍ത്തിയ്ക്കാനാവും. ബിസിനസ് കണ്‍വന്‍ഷന്‍ കേന്ദ്രം, സംയോജിത ഐടി ബിസിനസ് കേന്ദ്രം തുടങ്ങിയ സൗകര്യങ്ങളും ഉണ്ടാവും.
ഇവിടെ സ്ഥാപനങ്ങള്‍ തുടങ്ങുന്നവര്‍ക്ക് ഏകജാലക സൗകര്യവും കേരള ഐടി വകുപ്പ് ഒരുക്കുന്നുണ്ട്.












Click it and Unblock the Notifications